KGF 2 : തിയറ്ററുകളില്‍ 50 ദിനങ്ങള്‍; നന്ദി അറിയിച്ച് കെജിഎഫ് 2 നിര്‍മ്മാതാക്കള്‍

Published : Jun 02, 2022, 03:36 PM IST
KGF 2 : തിയറ്ററുകളില്‍ 50 ദിനങ്ങള്‍; നന്ദി അറിയിച്ച് കെജിഎഫ് 2 നിര്‍മ്മാതാക്കള്‍

Synopsis

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഈ ചിത്രം

തിയറ്ററുകളില്‍ 50 പ്രദര്‍ശന ദിനങ്ങള്‍ (50 Days) പിന്നിടുന്നതിന്‍റെ സന്തോഷം പങ്കുവച്ച് കെജിഎഫ് 2 (KGF 2) നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ്. രാജ്യംമെമ്പാടുമായി 390ല്‍ അധികം സെന്‍ററുകളിലും വിദേശ രാജ്യങ്ങളില്‍ പത്തിലധികം സെന്‍ററുകളിലുമാണ് ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. ഏപ്രില്‍ 14ന് തിയറ്ററുകളിലെത്തിയ ചിത്രം 48 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് കെജിഎഫ് 2. കന്നഡ സിനിമയെ സംബന്ധിച്ച് അഭിമാന വിജയമായിരുന്ന കെജിഎഫിന്‍റെ രണ്ടാംഭാഗം എന്ന നിലയില്‍ ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയിരുന്നു കെജിഎഫ് 2. ഈ ഹൈപ്പിനൊപ്പം റിലീസ് ദിനത്തില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയും ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിച്ചു. അവസാനം പുറത്തെത്തിയ കണക്കുകള്‍ അനുസരിച്ച് 1200 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഗ്രോസ്. 

ALSO READ : ഇനിഷ്യലില്‍ റെക്കോര്‍ഡ് ഇടുമോ 'വിക്രം'? അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ നേട്ടം

ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും വന്‍ പ്രതികരണമാണ് നേടിയത്. ഇന്ത്യന്‍ കളക്ഷനില്‍ ഒരു ഹിന്ദി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കളക്ഷന്‍ കെജിഎഫ് 2 സ്വന്തമാക്കിയിരുന്നു. 433 കോടിയാണ് കെജിഎഫ് 2ന്‍റെ ഹിന്ദി പതിപ്പ് ഇതുവരെ നേടിയിരിക്കുന്നത്. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ആമിര്‍ ഖാന്‍റെ ദംഗലിനെയാണ് ചിത്രം പിന്നിലാക്കിയിരുന്നു. ദംഗലിന്‍റെ ലൈഫ് ടൈം ഇന്ത്യന്‍ ഗ്രോസ് ആണ് വെറും 21 ദിവസങ്ങള്‍ കൊണ്ടാണ് കെജിഎഫ് 2 പിന്നിലാക്കിയത്. അതേസമയം ബോളിവുഡ് ചിത്രങ്ങളുടെ ഇന്ത്യന്‍ ഗ്രോസില്‍ ഒന്നാമത് ഇപ്പോഴും ബാഹുബലി 2 തന്നെയാണ്. 

യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ  ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

PREV
click me!

Recommended Stories

'വാട്ട് സാര്‍, ഹൗ സാര്‍'; കളങ്കാവലിനും മമ്മൂട്ടിക്കും പ്രശംസയുമായി തെലുങ്ക് സംവിധായകന്‍
ബജറ്റ് 200 കോടി, ബാലയ്യയുടെ പ്രതിഫലം എത്ര?, സംയുക്തയ്‍ക്ക് രണ്ട് കോടി, മറ്റുള്ളവരുടെ പ്രതിഫലത്തിന്റെ വിവരങ്ങളും