സംവിധാനം രാജേഷ് അമനകര; 'കല്യാണമരം' ചിത്രീകരണം പൂർത്തിയായി

Published : Nov 29, 2025, 10:37 PM IST
kalyanamaram malayalam movie wrapped shooting

Synopsis

ധ്യാന്‍ ശ്രീനിവാസന്‍, മീര വാസുദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് അമനകര സംവിധാനം ചെയ്യുന്ന 'കല്യാണമരം' എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി

മീര വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കുന്ന ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പാലാ, തെടുപുഴ, മുളംതുരുത്തി തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ചിത്രീകരണം. വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന സിനിമയാണ് കല്യാണമരമെന്നാണ് അണിയറക്കാര്‍ പറയുന്നത്. നര്‍മ്മത്തില്‍ ചാലിച്ച് കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രം എല്ലാ പ്രേക്ഷകരെയും ഏറെ രസിപ്പിക്കുന്നതാണെന്നും അവര്‍ അവകാശപ്പെടുന്നു. 

പ്രശാന്ത് മുരളി, മനോജ് കെ യു, പ്രബിൻ ബാലൻ, നസീർ കൂത്തുപറമ്പ്, അമൽ രാജ്ദേവ്, ഓമനയമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. നിർമ്മാതാവായ സജി കെ ഏലിയാസ് പരിസ്ഥിതി പ്രവർത്തകന്റെ വേഷത്തിലും സിനിമയിൽ എത്തുന്നുണ്ട്. നിര്‍മ്മാണം സജി കെ ഏലിയാസ്, ക്യാമറ രജീഷ് രാമന്‍, കഥ വിദ്യ രാജേഷ്, സംഭാഷണം പ്രദീപ് കെ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര, കലാസംവിധാനം സഹസ് ബാല, എഡിറ്റിംഗ് രതിന്‍ രാധാകൃഷ്ണന്‍, സംഗീതം അജയ് ജോസഫ്, ഗാനരചന സന്തോഷ് വര്‍മ്മ, മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍, വസ്ത്രാലങ്കാരം രാധാകൃഷ്ണന്‍ മങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് നസീർ കുത്തുപറമ്പ്, പി ആര്‍ ഒ- പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ പ്രതീഷ് കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ നിഖിൽ പ്രേംരാജ്, അസോസിയേറ്റ് ഡയറക്ടർ എം എസ് നിതിൻ, അസിസ്റ്റൻ്റ് ഡയറക്ടർമാർ അർജുൻ കേശവൻ ബാബു, നിഹാൽ, സ്റ്റില്‍സ് ഗിരിശങ്കര്‍, പബ്ലിസിറ്റി ഡിസൈന്‍സ് ജിസന്‍ പോള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അദ്ദേഹം ഹിന്ദുമതത്തിലേക്ക് വരട്ടെ, അവസരം കിട്ടുമോയെന്ന് നോക്കാം'; എ ആര്‍ റഹ്‍മാന്‍റെ അഭിമുഖത്തില്‍ പ്രതികരണവുമായി അനൂപ് ജലോട്ട
'സർവ്വം മായ'ക്ക് ശേഷം അടുത്ത ഹിറ്റിനൊരുങ്ങി നിവിൻ പോളി; 'ബേബി ഗേൾ' ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു