ആക്ഷൻ ത്രില്ലറുമായി ശിവകാര്‍ത്തികേയൻ, നായികയായി കല്യാണി പ്രിയദര്‍ശൻ

By Web TeamFirst Published Jul 20, 2019, 4:15 PM IST
Highlights

ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്.

തമിഴ് സിനിമയില്‍ നായികയായി കല്യാണി പ്രിയദര്‍ശൻ. ശിവകാര്‍ത്തികേയൻ നായകനാകുന്ന പുതിയ സിനിമയിലാണ് കല്യാണി നായികയാകുന്നത്. ഹീറോ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി എസ് മിത്രൻ ആണ്.

ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഹിന്ദി നടൻ അഭയ് ഡിയോള്‍ ആണ് വില്ലൻ. വിവേക് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. യുവൻ ശങ്കര്‍ രാജ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം  മിസ്റ്റര്‍ ലോക്കല്‍ ആണ് ശിവകാര്‍ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. എങ്ക വീട്ടു പിള്ളൈ എന്ന പുതിയ സിനിമയിലും ശിവകാര്‍ത്തികേയൻ നായകനാകുന്നുണ്ട്. പാണ്ഡിരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദര്‍ശൻ മോഹൻലാല്‍ ചിത്രമായ മരയ‍്ക്കാര്‍: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കല്യാണിയുടെ അച്ഛൻ കൂടിയായ പ്രിയദര്‍ശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

click me!