കല്യാണി പ്രിയദര്‍ശനും നസ്‍ലെനും ഒന്നിക്കുന്നു, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Published : Jan 30, 2025, 12:04 PM IST
കല്യാണി പ്രിയദര്‍ശനും നസ്‍ലെനും ഒന്നിക്കുന്നു, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

Synopsis

കല്യാണി പ്രിയദര്‍ശനും നസ്‍ലെനും ഒന്നിക്കുന്ന ചിത്രത്തിന്റെ അപ്‍ഡേറ്റും പുറത്ത്.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ യുവ താരമാണ് നസ്‍ലെൻ. നസ്‍ലെനും കല്യാണി പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. അരുണ്‍ ഡൊമിനിക്കാണ് സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രീകരണം 94 ദിവസങ്ങളിലായിട്ടായിരുന്നു പൂര്‍ത്തീകരിച്ചത്.

നടൻ ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. കല്യാണി പ്രിയദർശൻ - നസ്‍ലെൻ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമിച്ചത് നേരത്തെ ആശങ്ക പടര്‍ത്തിയിരുന്നു. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയിൽ വെച്ചാണ് ഒറ്റയാൻ കാർ അക്രമിച്ചത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ കാർ ആണ് ഒറ്റയാൻ തകർത്തത്.

മലയാളത്തിന്റെ നസ്‍ലെൻ നായകനായി ഒടുവില്‍ വന്നത് ഐ ആം കാതലൻ ആണ്. പ്രേമലു എന്ന സിനിമ യുവ താരം നസ്‍ലെനില്‍ പ്രതീക്ഷയുണ്ടാക്കിയിരുന്നു. മലയാളത്തില്‍ സോളോ നായകനായി 100 കോടി ക്ലബില്‍ ചെറിയ പ്രായത്തില്‍ ഇടംനേടിയത് ഒരു ചെറിയ കാര്യമല്ല. ഐ ആം കാതലൻ  സിനിമയുടെയും സംവിധാനം ഗിരീഷ് എ ഡി ആണ്.

ഐ ആം കാതലൻ എന്ന സിനിമയില്‍ നസ്‍ലെന് പുറമേ ലിജോമോള്‍ ജോസ്, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. സജിൻ ചെറുകയിലാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഐ ആം കാതലൻ എന്ന സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. ചിത്രത്തിന് ചെറിയ കളക്ഷനാണ്ലഭിച്ചിരിക്കുന്നത്. ഒടിടിയില്‍ മോശമല്ലാത്ത അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. നസ്‍ലെന്റെ മാനറിസങ്ങളാണ് ചിത്രത്തിന്റെ ആകര്‍ഷണവും.

Read More: തിയറ്ററില്‍ തകര്‍ന്നടിഞ്ഞു, യൂട്യൂബില്‍ 10 കോടി കാഴ്‍ചക്കാര്‍, വൻ സര്‍പ്രൈസായി ആ ചിത്രത്തിന്റെ ഹിന്ദി പതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം