'ഇത് ഭയങ്കര കോമഡിയായിരിക്കും', ബ്രോ ഡാഡിയുടെ തിരക്കഥയുടെ ഫോട്ടോ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശൻ

Web Desk   | Asianet News
Published : Jun 23, 2021, 02:26 PM IST
'ഇത് ഭയങ്കര കോമഡിയായിരിക്കും', ബ്രോ ഡാഡിയുടെ തിരക്കഥയുടെ ഫോട്ടോ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശൻ

Synopsis

ഒരു കോമഡി ചിത്രമായിരിക്കും ബ്രോ ഡാഡി എന്ന് പൃഥ്വിരാജും സൂചിപ്പിച്ചിരുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭത്തിലെ നായകനായ മോഹൻലാല്‍ തന്നെയാണ് ബ്രോ ഡാഡിയിലെയും പ്രധാന കഥാപാത്രമാകുന്നത്. പൃഥ്വിരാജും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇപോഴിതാ ചിത്രത്തെ കുറിച്ച് നായിക കൂടിയായ കല്യാണി പ്രിയദര്‍ശന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജും.

 ശ്രീജിത്ത് എന്നും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. സിനിമ ഒരു മുഴുനീള കോമഡിയായിട്ടായിരിക്കും. ഇക്കാര്യം സൂചിപ്പിച്ചുതന്നെയാണ് കല്യാണി പ്രിയദര്‍ശന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയും. സിനിമയുടെ തിരക്കഥയുടെ കോപ്പിയും കല്യാണി പ്രിയദര്‍ശൻ പങ്കുവെച്ചിരിക്കുന്നു.

ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം  നിര്‍മിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍.

എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇത്. ചിത്രീകരണം ഉടൻ തുടങ്ങുമെന്നും പൃഥ്വിരാജ് അറിയിച്ചിരുന്നു.

PREV
click me!

Recommended Stories

"പലരും നമുക്കിടയില്‍ ഒരു മുഖംമൂടി ധരിച്ചുകൊണ്ട് നില്‍ക്കുകയാണെന്ന് തോന്നിയിട്ടുണ്ട്": ജിതിൻ ജോസ്
റിലീസ് 1999ന്, ബ്ലോക് ബസ്റ്റർ ഹിറ്റ്; 26 വർഷങ്ങൾക്കിപ്പുറവും 'പുതുപടം' ഫീൽ; ആ രജനി ചിത്രം വീണ്ടും തിയറ്ററിൽ