ഇന്ത്യയിലെ ഏറ്റവും ആസ്‍തിയുള്ള 10 താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയ ഒരേയൊരു നടി.

ചലച്ചിത്ര ലോകം പണക്കിലുക്കം നിറഞ്ഞതാണ്. പ്രതിഫലത്തില്‍ മറ്റേത് മേഖലകളേക്കാളും മുമ്പിലാണ് സിനിമാ മേഖല. പരസ്യങ്ങളില്‍ നിന്നും മറ്റ് ബിസിനസുകളില്‍ നിന്നുള്ള വരുമാനവും സിനിമാ താരങ്ങളെ വലിയ ആസ്‍തിയുള്ളവരാക്കി മാറ്റുന്നു സ്വന്തമായി നിര്‍മാണ കമ്പനിയുള്ള നിരവധി താരങ്ങളും ഇന്ത്യയിലുണ്ട്.ഏറ്റവും സമ്പന്നമാരായ നടൻമാരുടെ ആസ്‍തികള്‍ എത്ര എന്ന് അറിയുന്ന കൌതുകകരമായിരിക്കും. ഷാരൂഖ് ഖാൻ ആണ് ഇന്ത്യൻ താരങ്ങളില്‍ ഏറ്റവും സമ്പന്നൻ.

നടൻ ഷാരൂഖ് ഖാന് 7300 കോടിയുടെ ആസ്‍തി ഉണ്ടെന്നാണ് ഐഎംഡിബിയുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്‍ ക്ലബ്ബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‍സിന്റെ സഹ ഉടമയുമാണ് ഷാരൂഖ് ഖാൻ. ഐപിഎല്ലിലെ പങ്കാളിത്തമാണ് മറ്റുള്ളവരേക്കാള്‍ ബോളിവുഡ് താരത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കാൻ പ്രധാന കാരണവും. ഷാരൂഖ് ഖാന് സ്വന്തമായ സിനിമാ നിര്‍മ്മാണ കമ്പനിയുമുണ്ട്. ഷാരൂഖിന് ഒരു സിനിമയ്‍ക്ക് 250 കോടി രൂപയ്‍ക്കടുത്ത് പ്രതിഫലം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സമ്പത്തില്‍ രണ്ടാമനും മറ്റൊരു ബോളിവുഡ് താരം ആണ്. സല്‍മാൻ ഖാനാണ് ആസ്‍തിയുടെ കാര്യത്തില്‍ ഇന്ത്യൻ താരങ്ങളില്‍ ഷാരൂഖിന് പിന്നിലുള്ളത്. സല്‍മാൻ ഖാന്റെ ആസ്‍തി 6270 കോടി രൂപയാണ്. സീനിയര്‍ നടനായ അമിതാഭ് ബച്ചനാണ് ആസ്‍തിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. അമിതാഭ് ബച്ചന്റെ ആസ്‍തി 5900 കോടിയാണ്.

ആസ്‍തിയില്‍ നാലാം സ്ഥാനത്ത് ആരെന്ന് അറിഞ്ഞാലാണ് സിനിമാ പ്രേക്ഷകര്‍ ഞെട്ടുക. നിലവില്‍ സിനിമാ അഭിനയത്തില്‍ അത്ര സജീവമല്ലാത്ത നടി ജൂഹി ചൗളയാണ് നാലാം സ്ഥാനത്ത്. ജൂഹി ചൗളയുടെ ആസ്‍തി 4600 കോടി രൂപയാണ്. അഭിനയത്തിന് പുറമെ ജൂഹിക്ക് ഒന്നിലധികം വരുമാന മാർഗങ്ങളുള്ളതാണ് അവരെ ആസ്‍തിയില്‍ മുൻനിരയില്‍ എത്തിക്കാൻ സഹായകരമായത്. ഷാരൂഖ് ഖാന്‍റെ കീഴിലുള്ള ഫിലിം പ്രൊഡക്ഷൻ കമ്പനിയായ റെഡ് ചില്ലീസ് ഗ്രൂപ്പിന്‍റെ സഹസ്ഥാപകയാണ് ജൂഹി. എസ്ആർകെയ്‌ക്കൊപ്പം ഐപിഎൽ ക്രിക്കറ്റ് ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ സഹ ഉടമയാണ് അവർ. റിയൽ എസ്റ്റേറ്റിലും മറ്റ് ബിസിനസുകളിലും ജൂഹി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി എന്ന ഖ്യാതിയും ജൂഹി ചൗളയ്‍ക്ക് അവകാശപ്പെട്ടതാണ്. ഹരികൃഷ്‍ണൻസിലൂടെ മലയാളികളുടെ പ്രിയം നേടിയ താരവുമാണ് ജൂഹി ചൗള.

അഞ്ചാം സ്ഥാനത്ത് ഹൃത്വിക് റോഷനാണ്. ഹൃത്വിക് റോഷന്റെ ആസ്‍തി 4500 കോടി രൂപയാണ്. ആറാം സ്ഥാനത്ത് നടനും നിര്‍മ്മാതാവുമായ അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിന്റെ ആസ്‍തി 4000 കോടി രൂപയാണ്.

ഏഴാം സ്ഥാനത്ത് നടനും നിര്‍മ്മാതാവും സംവിധായകനുമായ അജയ് ദേവ്‍ഗണാണ്. അജയ് ദേവ്ഗണിന്റെ ആസ്‍തി 3850 കോടി രൂപയാണ്. എട്ടാം സ്ഥാനത്ത് ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാനാണ്. ആമിര്‍ ഖാന്റെ ആസ്‍തി 3200 കോടി രൂപയാണ്. ഒമ്പതാം സ്ഥാനത്ത് ഒരു തെന്നിന്ത്യൻ താരമാണ്. ഒമ്പതാം സ്ഥാനത്തുള്ള ചിരഞ്‍ജിവിക്ക് 3000 കോടി രൂപയുടെ ആസ്‍തിയാണ് ഉള്ളത്. പത്താം സ്ഥാനത്തുള്ള തെന്നിന്ത്യൻ താരം നാഗാര്‍ജുന അക്കിനേനിക്ക് 2200 കോടിയുടെ ആസ്‍തിയാണ് ഉള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക