'കാന്താര എല്ലാക്കാലവും മനസിലുണ്ടാകും, ഉന്മേഷഭരിതമാക്കും'; കമല്‍ഹാസന്റെ കത്തുമായി ഋഷഭ് ഷെട്ടി

Published : Jan 15, 2023, 11:17 AM ISTUpdated : Jan 15, 2023, 11:21 AM IST
'കാന്താര എല്ലാക്കാലവും മനസിലുണ്ടാകും, ഉന്മേഷഭരിതമാക്കും'; കമല്‍ഹാസന്റെ കത്തുമായി ഋഷഭ് ഷെട്ടി

Synopsis

മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ് കാന്താര ഓസ്കാർ ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.

ഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ തെന്നിന്ത്യൻ ചിത്രമാണ് കാന്താര. വ്യത്യസ്ത അഖ്യാനവുമായി എത്തിയ ചിത്രത്തിൽ നായകനായി ഋഷഭ് ഷെട്ടി നിറഞ്ഞാടിയപ്പോൾ, അത് പ്രേക്ഷകർക്ക് പുത്തൻ അനുഭവം ആയി മാറി. ഋഷഭ് ഷെട്ടി തന്നെ സംവിധാനം ചെയ്ത ചിത്രം ഓസ്കർ ചുരുക്കപ്പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ കാന്താരയെ പ്രശംസിച്ച് കൊണ്ട് കത്തെഴുതിയിരിക്കുകയാണ് കമൽഹാസൻ. 

ഋഷഭ് ഷെട്ടി തന്നെയാണ് കമൽഹാസന്റെ കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. "ഇന്ത്യന്‍ സിനിമയുടെ ഇതിഹാസത്തില്‍ നിന്നും ഇത്തരമൊരു കത്ത് ലഭിച്ചതില്‍ സന്തോഷം. എല്ലാം അപ്രതീക്ഷിതമായിരുന്നു. വിലയേറിയ സമ്മാനത്തിന് ഒരുപാട് നന്ദി", എന്നായിരുന്നു ഋഷഭ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

'കാന്താര പോലൊരു സിനിമ എല്ലാക്കാലവും മനസില്‍ തങ്ങി നില്‍ക്കും, മനസിനെ കൂടുതൽ ഉന്മേഷഭരിതമാക്കും. ഞാന്‍ ഒരു നിരീശ്വരവാദിയാണ്. എങ്കിലും ഈശ്വരസാന്നിധ്യം അനിവാര്യമാണെന്ന് ഞാന്‍ മനസിലാക്കുന്നു. സ്ത്രീകൾക്ക് മേധാവിത്വം കൽപിക്കുന്ന ദ്രാവിഡ സമൂഹമാണ് നമ്മുടേത്. കാന്താരയുടെ അവസാനഭാ​ഗത്ത് പുരുഷ സവിശേഷതകൾക്ക് ഉപരിയായി ദൈവം ഒരു അമ്മയെ പോലെ പെരുമാറുന്നുണ്ട്', എന്ന് കമൽഹാസൻ കുറിക്കുന്നു. മിക്ക ഐതിഹ്യങ്ങളിലും ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്ര സഹാനുഭൂതി ഈശ്വരൻമാരിൽ‌ ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കമല്‍ഹാസൻ അഭിപ്രായപ്പെട്ടു. 

അതേസമയം, മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിൽ ആണ് കാന്താര ഓസ്കാർ ഷോർട്ട് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ആർആർആർ, ദ് കശ്മീർ ഫയൽസ്, റോക്കട്രി, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയും ഈ ലിസ്റ്റിൽ ഉൾപ്പെട്ട ഇന്ത്യൻ സിനിമകളാണ്. 

'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച കാന്താര 2022 സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്തത്. കന്നഡയിൽ റിലീസ് ചെയ്ത ചിത്രം വൻ ജനശ്രദ്ധനേടുകയും മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ റിലീസ് ചെയ്യുകയും ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കാന്താര കേരളത്തിൽ എത്തിച്ചത്. സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കാന്താര 2 ഉണ്ടാകുമെന്ന് അടുത്തിടെ ഋഷഭ് അറിയിച്ചിരുന്നു. 

ഫുട്പാത്തിൽ കിടന്ന കടലാസ് കഷണങ്ങൾ പെറുക്കിമാറ്റി മോഹൻലാൽ, കയ്യടിച്ച് ആരാധകർ- വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ