ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, രജനീകാന്തിന്റെ ജയിലർ എന്നിവയാണ് അടുത്തിടെ പ്രഖ്യാപിച്ച മോ​ഹൻലാൽ ചിത്രങ്ങൾ. 

ലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. വർഷങ്ങളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളെയാണ് അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു കഴിഞ്ഞത്. സിനിമകളിലൂടെ ഇന്നും മലയാളികളെ അമ്പരപ്പിച്ച് കൊണ്ടിരിക്കുന്ന മോഹൻലാലിന്റേതായി പുറത്തുവരുന്ന പുത്തൻ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരത്തിന്റേതായി പുറത്തുവന്ന ഒരു വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

വിദേശത്ത് എവിടെയോ നിന്നുള്ളതാണ് വീഡിയോ. കാറിൽ നിന്നും ഇറങ്ങി വരുന്ന മോഹൻലാൽ കാണുന്നത് ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ കടലാസ് കഷണങ്ങളാണ്. ഇത് ശ്രദ്ധയിൽപ്പെട്ട മോഹൻലാൽ ഒരുമടിയും കൂടാതെ ഉടൻ തന്നെ അവ പെറുക്കി മാറ്റുന്നത് വീഡിയോയിൽ കാണാം. മോഹൻലാലിന്റെ ഫാൻസ് പേജിലാണ് വീഡിയോ വന്നിരിക്കുന്നത്. 

വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. "ഇത് ശരിക്കും ഒരു പാഠമാണ്.....അദ്ദേഹം എപ്പോഴും ഡൗൺ ടു എർത്താണ്, ബഹുമാനം മാത്രം, അതെ, ഒരു സമ്പൂർണ്ണ നടൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, എലോൺ എന്ന ചിത്രമാണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ജനുവരി 26ന് തിയറ്ററിലെത്തും. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. ഒറ്റയാൾ പോരാട്ടത്തിനാണ് മോഹൻലാൽ തയ്യാറെടുക്കുന്നതെങ്കിലും ശബ്‍ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാ്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. ജീത്തു ജോസഫിന്റെ റാമിന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ ഇപ്പോൾ. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, രജനീകാന്തിന്റെ ജയിലർ എന്നിവയാണ് അടുത്തിടെ പ്രഖ്യാപിച്ച മോ​ഹൻലാൽ ചിത്രങ്ങൾ. മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്നു ജയിലര്‍ സംവിധാനം ചെയ്യുന്നത് നെല്‍സണ്‍ ദിലീപ്കുമാര്‍ ആണ്. 

ആവേശമാകാൻ ‘മലൈക്കോട്ടൈ വാലിബൻ'; ചിത്രീകരണം രാജസ്ഥാനിൽ; ഷൂട്ടിം​ഗ് ഉടൻ