കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള പൊലീസിനെ അഭിനന്ദിച്ച് കമല്‍ഹാസന്‍

Published : Apr 12, 2020, 10:11 PM ISTUpdated : Apr 12, 2020, 10:23 PM IST
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള പൊലീസിനെ അഭിനന്ദിച്ച് കമല്‍ഹാസന്‍

Synopsis

കേരള പൊലീസ് തയാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും കമല്‍ഹാസന്‍ പ്രത്യേകം പ്രശംസിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമേകുന്ന ഗാനമാണെന്നാണ് 'നിര്‍ഭയ'ത്തെ കമല്‍ വിശേഷിപ്പിച്ചത്.

ചെന്നൈ: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കേരള പൊലീസിനെ അഭിനന്ദിച്ച് നടന്‍ കമല്‍ഹാസന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കേരള പൊലീസ് തയാറാക്കിയ നിര്‍ഭയം എന്ന ഗാന വീഡിയോയെയും കമല്‍ഹാസന്‍ പ്രത്യേകം പ്രശംസിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും പ്രചോദനമേകുന്ന ഗാനമാണെന്നാണ് 'നിര്‍ഭയ'ത്തെ കമല്‍ വിശേഷിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന് അയച്ച സന്ദേശത്തിലായിരുന്നു കമല്‍ഹാസന്റെ പ്രതികരണം. അതേസമയം പൊലീസിനെ പ്രത്യേക അഭിനന്ദിച്ചതില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കമല്‍ഹാസന് നന്ദി പ്രകാശിപ്പിച്ചു. ഇന്ത്യന്‍ സിനിമയെ മഹാനായ ഒരു നടനില്‍ നിന്ന് പ്രശംസ ലഭിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് കമല്‍ഹാസന് എഴുതിയ കത്തില്‍ ബെഹ്‌റ കുറിച്ചു.

ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പൊലീസ് കഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കമല്‍ഹാസന്റെ സന്ദേശം കേരള പൊലീസിലെ ഓരോ അംഗത്തിനും ആത്മവിശ്വാസം പകരുന്നതാണെന്നും ബെഹ്‌റ കുറിച്ചു. ലോക്‌നാഥ് ബെഹ്‌റയുടെ കത്ത് കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
 

PREV
click me!

Recommended Stories

ബിഗ് ബോസിലെ വിവാദ താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, എതിർദിശയിൽ നിന്ന് വന്ന വാഹനവുമായി കൂട്ടിയിടിച്ചു; പരാതി നൽകി നടൻ
പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍