
ബെംഗ്ളൂരു : മണിരത്നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഭാഷാ ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രം 'തഗ് ലൈഫ്' കർണാടകയിൽ നിരോധിക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കമൽഹാസൻ ഹൈക്കോടതിയിൽ. കമൽഹാസന് വേണ്ടി രാജ് കമൽ ഇന്‍റർനാഷണലാണ് കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയത്. കന്നഡ തമിഴിൽ നിന്നും ഉദ്ഭവിച്ചതാണെന്ന, പ്രമോഷൻ പരിപാടിക്കിടെ കമൽഹാസൻ നടത്തിയ പരാമർശത്തിന് പിന്നാലെയാണ് കർണാടക ഫിലിം ചേംബർ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തിയത്. പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബർ കർണാടകയിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്. കമൽഹാസന്‍റെ വാക്കുകൾ സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റി വളച്ചൊടിച്ചെന്നാണ് ഹർജിയിൽ സൂചിപ്പിക്കുന്നത്. ജൂൺ 5-നാണ് തഗ് ലൈഫിന്‍റെ ആഗോള റിലീസ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ