ലോകേഷ് കനകരാജിന്റെ ഇനിമേല്‍, മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

Published : Apr 27, 2024, 03:01 PM IST
ലോകേഷ് കനകരാജിന്റെ ഇനിമേല്‍, മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു

Synopsis

വരികള്‍ നടൻ കമല്‍ഹാസനാണ് എഴുതിയത്.

തമിഴകത്ത് മാത്രമല്ല രാജ്യമൊട്ടാകെ പ്രിയപ്പെട്ട സംവിധായകനാണ് ലോകേഷ് കനകരാജ്. നടൻ കമല്‍ഹാസൻ അവതരിപ്പിക്കുന്ന മ്യൂസിക് വീഡിയോ ഇനിമേലില്‍ ലോകേഷ് കനകരാജും എത്തിയിരുന്നു മികച്ച പ്രതികരണം നേടാനായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ടതായ ഇനിമേലിന്റെ മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഗാന രചന കമല്‍ഹാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. നടനായി ലോകേഷ് കനകരാജെത്തിയ ഇനിമേലിന്റെ സംവിധാനം ദ്വാരകേഷ് പ്രഭാകറാണ്. ഛായാഗ്രാഹണം ഭുവൻ ഗൗഡയും നിര്‍വഹിച്ചു. സംഗീതം ശ്രുതി ഹാസനും നിര്‍വഹിച്ചു.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് . തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് തുടങ്ങിയ താരങ്ങളും വേഷമിടുന്നു.

Read More: തളരാതെ ആവേശം, കുതിപ്പുമായി ഫഹദ്, കളക്ഷനില്‍ വമ്പൻ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

അതിനി ഒഫീഷ്യൽ ! പത്താം നാൾ ദിലീപ് പടം 'ഭഭബ' റിലീസ്, ട്രെയിലർ ഇന്നോ ? ഔദ്യോ​ഗിക പ്രതികരണം
എട്ടര വര്‍ഷത്തിനിപ്പുറം വിധി, അപ്പീലിന് പ്രോസിക്യൂഷന്‍; സിനിമയില്‍ ദിലീപിന്‍റെ ഭാവി എന്ത്?