കമൽ ഹസ്സൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം 'അമരൻ' കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്

Published : Oct 10, 2024, 01:55 PM IST
കമൽ ഹസ്സൻ നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം 'അമരൻ' കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവിസ്

Synopsis

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ 'അമരൻ' എന്ന ചിത്രം ഒക്ടോബർ 31 ന് റിലീസ് ചെയ്യും. ശിവകാർത്തികേയൻ ആണ് ചിത്രത്തിൽ മേജർ മുകുന്ദിന്റെ വേഷത്തിൽ എത്തുന്നത്. 

കൊച്ചി: ശിവകാർത്തികേയനെ നായകനാക്കി രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് റിലീസിനൊരുങ്ങുന്ന പുതിയ സിനിമയാണ് അമരൻ. മേജർ മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ എത്തുമ്പോൾ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി എത്തുന്നത് സായി പല്ലവിയാണ്. ഉലകനായകൻ കമൽ ഹാസൻ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. 

ചിത്രം കേരളത്തിലെ പ്രേക്ഷകർക്ക് മുന്നിൽ എതിർക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ്. നിർമ്മാണ രംഗത്തും വിതരണ രംഗത്തും ഒരുപോലെ ശോഭിക്കുന്ന ശ്രീ ഗോകുലം മൂവിസ് ജയ്ലർ, ജവാൻ, ലിയോ, വേട്ടയൻ തുടങ്ങി വമ്പൻ സിനിമകൾ കേരളത്തിൽ വിതരണത്തിനെത്തിച്ചിരുന്നു. ഡ്രീം ബിഗ് ഫിലിംസ് ആണ് ശ്രീ ഗോകുലം മൂവീസിനു വേണ്ടി വിതരണ ചുമതല നിർവഹിക്കുന്നത്.

ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സിനിമയാകുന്ന അമരൻ ഒക്ടോബർ 31 ന് തീയേറ്ററുകളിൽ എത്തും. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ട മുകുന്ദ്, തമിഴ്‌നാട്ടിൽ നിന്ന് അശോക ചക്രം ലഭിക്കുന്ന നാലാമത്തെ വ്യക്തിയാണ്.

2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന്  അദ്ദേഹം മരണത്തിനു കീഴടങ്ങി.

മേജർ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാള താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വാർത്താ പ്രചരണം - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

'ഒരായിരം പിറന്നാള്‍ ഉമ്മ എന്റെ പൊന്നുമോള്‍ക്ക്' : അഭിരാമിയെ ചേര്‍ത്ത് പിടിച്ച് അമൃത സുരേഷ്

സോണിലിവിന്‍റെ ആദ്യ മലയാളം വെബ് സീരീസ്: 'ജയ് മഹേന്ദ്രൻ' ഒക്ടോബർ 11 മുതൽ

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'എന്റെ ചിത്രം ഉപയോഗിച്ച് വിദ്യാഭ്യാസ തട്ടിപ്പ്'; ജാഗ്രത പുലർത്തണമെന്ന് ഗായത്രി അരുൺ
'അഭിമാനത്തിന് വില കൊടുക്കുന്നവർക്കേ അത് മനസിലാകൂ'; ദീപക്കിന്റെ മരണത്തിൽ‌ പ്രതികരിച്ച് ബിന്നി സെബാസ്റ്റ്യൻ