സൈജു കുറുപ്പ് പ്രധാന വേഷത്തില്‍ എത്തുന്ന  മലയാളം വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' എത്തുന്നു

കൊച്ചി: ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് നിർമിച്ച് ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്യുന്ന സോണി ലിവിന്റെ ആദ്യ മലയാളം വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' 2024 ഒക്ടോബർ 11 മുതൽ സ്ട്രീം ചെയ്യാം. വളരെ വ്യത്യസ്‍തമായ ഇതിവൃത്തവും അവതരണരീതിയുമാണ് ഒരുങ്ങുന്നത്. ചിരിക്കും പ്രധാന്യമുള്ള ഒരു വെബ് സീരീസാണ് ജയ് മഹേന്ദ്രൻ.

രാഷ്ട്രീയ സ്വാധീനവും കൗശലവും കൊണ്ട് തനിക്കാവശ്യമുള്ള എന്തും സാധിച്ചെടുക്കാൻ മിടുക്കുള്ള താലൂക്ക് ഓഫീസർ 'മഹേന്ദ്രനാ'ണ് സീരീസിലെ കേന്ദ്രകഥാപാത്രം. എന്നാൽ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായി മഹേന്ദ്രനും മാറുന്നു. അതോടെ അയാൾക്ക് തന്റെ ഓഫീസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്‍ടമാകുന്നു. അയാളുടെ ആശയങ്ങളും ചിന്താഗതിയുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. 

സ്വന്തം ജോലി സംരക്ഷിക്കാനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കാനും മഹേന്ദ്രൻ വല്ലാതെ കഷ്‍ടപ്പെടുന്നു. വേണ്ടിവന്നാൽ അതിന് സിസ്റ്റത്തെ മുഴുവൻ അട്ടിമറിക്കാനും അയാൾ തയ്യാറാകും. ഇതില്‍ മഹീന്ദ്രന്‍ വിജയിക്കുമോ തോല്‍ക്കുമോ എന്നതാണ് സീരീസ് പറയുന്നത്. 

View post on Instagram

ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കർ രാഹുൽ റിജി നായരാണ് 'ജയ് മഹേന്ദ്രന്റെ' കഥയെഴുതുന്നതി നിർമിക്കുന്നത്. സൈജു കുറുപ്പ്, സുഹാസിനി മണിരത്നം, മിയ, സുരേഷ് കൃഷ്ണ, മാമുക്കോയ, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ എന്നിവർക്കൊപ്പം രാഹുൽ റിജി നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മഹേന്ദ്രൻ നേരിടാൻ പോകുന്ന പ്രതിസന്ധികളും അവയുടെ പരിണിതഫലങ്ങളും എന്തായിരിക്കുമെന്നറിയാൻ 'ജയ് മഹേന്ദ്രൻ' 2024 ഒക്ടോബർ 11 മുതൽ സോണിലിവിൽ സ്ട്രീം ചെയ്ത് തുടങ്ങും. 

ഇലവീഴാ പൂഞ്ചിറക്ക് ശേഷം ഷാഹി കബീർ ചിത്രം; ഫെസ്റ്റിവൽ സിനിമാസിന്റെ ആദ്യ ചിത്രത്തിന് പാക്കപ്പ്

അന്ന് നടനുമായുള്ള വിവാഹം മുടങ്ങി, സര്‍പ്രൈസായി വിവാഹിതയായി നടി ശ്രീഗോപിക; വരന്‍ സര്‍പ്രൈസ് !