
ഒഡിഷ ട്രെയിൻ ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും രാജ്യം മുക്തമായിട്ടില്ല. കോറമണ്ഡൽ എക്സ്പ്രസ് ട്രാക്ക് മാറി ചരക്കു വണ്ടിയിൽ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പാളം തെറ്റിയ ബോഗികളിൽ മൂന്നെണ്ണം തൊട്ടടുത്ത ട്രാക്കിൽ പോവുകയായിരുന്ന ഹൗറ സൂപ്പർ ഫാസ്റ്റിന് മുകളിലേക്ക് വീണതോടെ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയായിരുന്നു. 294 പേരുടെ ജീവനെടുത്ത മഹാദുരന്തവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയ നിറയെ. ഈ അവസരത്തിൽ കോറമണ്ഡൽ എക്സ്പ്രസ് പാളം തെറ്റുന്നത് ബിഗ് സ്ക്രീനിൽ കാണിച്ചുതന്ന സിനിമയെ കുറിച്ചുള്ള ചർച്ചകളാണ് ട്വിറ്ററിൽ നിറയെ.
കമൽഹാസൻ തിരക്കഥയെഴുതി സുന്ദർ സി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം അൻപേ ശിവമാണ് ആ ചിത്രം. ഇരുപത് വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്തതാണ് ഈ സിനിമ. കമൽഹാസനൊപ്പം മാധവനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ഒരു ട്രെയിൻ അപകടത്തിൽപ്പെടുന്നൊരു രംഗം ഉണ്ട്. ഈ രംഗത്തിൽ അപകടത്തിൽപ്പെട്ട് കിടക്കുന്നതായി കാണിച്ചിരിക്കുന്നത് കോറമണ്ഡൽ എക്സ്പ്രസാണെന്നാണ് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നത്.
#AnbeSivam എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്റിംഗ് ആയിട്ടുണ്ട്. ഒഡിഷ അപകടത്തെയും സിനിമയിലെ രംഗങ്ങളും ഉൾപ്പെടുത്തിയുള്ള ചിത്രങ്ങളും വീഡിയോകളും പേജുകളിൽ നിറയുകയാണ്. കോറമണ്ഡൽ ട്രെയിൻ ദുരന്തം 20 വർഷം മുൻപ് കമൽ ഹാസൻ പ്രവചിച്ചു എന്നും ട്രെയിൻ അപകടത്തെ കുറിച്ച് എപ്പോൾ അറിയുന്നുവോ ആ സമയങ്ങളിൽ അൻപേ ശിവത്തെ കുറിച്ചാണ് ഓർക്കുന്നത് എന്നൊക്കെയാണ് കമന്റുകൾ. ഇത്തരമൊരു രംഗം എഴുതിയ കമൽഹാസനും പ്രശംസയേറെ ആണ്.
അതേസമയം, ട്രെയിൻ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി ഉയർന്നിരിക്കുക ആണ്. ഇന്നലെ അത്യാസന്ന നിലയിലായിരുന്ന 56 പേരിൽ ആറ് പേർ കൂടി മരണത്തിന് കീഴടങ്ങി. ഉറ്റവരുടെ മൃതദേഹങ്ങൾ തേടി എത്തുന്നവരുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ച്ചയാണ് ബലോസറിലെ നോസിയിലെ കൺവൻഷൻ സെന്റർ സാക്ഷിയാകുന്നത്. പരമിതമായ സൗകര്യങ്ങളിൽ മൃതദേഹങ്ങൾ താത്കാലികമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ ഇവിടെ പല മൃതദേഹങ്ങളും അഴുകിയിട്ടുണ്ട്. 200 ലധികം മൃതദേഹങ്ങൾ പല ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
പ്രിയ സുചിയ്ക്ക്; പ്രിയതമയ്ക്ക് ആശംസയുമായി മോഹൻലാൽ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ