
ഹൈദരാബാദ്: തെലുങ്ക് സിനിമ രംഗത്തെ മെഗാസ്റ്റാറാണ് ചിരഞ്ജീവി. ഭോലാ ശങ്കർ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ചിരഞ്ജീവി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അജിത്ത് നായകനായ വേതാളത്തിന്‍റെ റീമേക്കാണ് ഈ ചിത്രം. അതേ സമയമാണ് അറുപത്തിയേഴുകാരനായ മെഗാസ്റ്റാറിന് കാന്‍സര്‍ ആണെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ട്വിറ്ററിലൂടെ വിശദീകരണവുമായി ചിരഞ്ജീവി തന്നെ രംഗത്ത് എത്തി.
ചിരഞ്ജീവിക്ക് കാന്‍സര്‍ ബാധിച്ചുവെന്ന ചില ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ആശങ്കയിലായിരുന്നു. എന്നാൽ തനിക്ക് ഒരിക്കലും ക്യാൻസർ ബാധിച്ചിട്ടില്ലെന്ന് ചിരഞ്ജീവി ട്വീറ്റിലൂടെ വ്യക്തമാക്കി. താൻ ഇടയ്ക്കിടെയുള്ള പരിശോധനകൾ നടത്തിയിരുന്നതായും അത്തരത്തില്‍ കാന്‍സര്‍ അല്ലാത്ത പോളിപ്‌സ് കണ്ടെത്തിയെന്നും അത് നീക്കം ചെയ്തിട്ടുണ്ടെന്നും ചിരഞ്ജീവി വ്യക്തമാക്കുന്നു.
തെലുങ്കില്‍ ചിരഞ്ജീവി ചെയ്ത ട്വീറ്റില്‍ ഇങ്ങനെ പറയുന്നു, "കുറച്ചു കാലം മുമ്പ് ഒരു കാൻസർ സെന്റർ ഉദ്ഘാടനം ചെയ്യുമ്പോള്‍ കാൻസറിനെ കുറിച്ച് അവബോധം വളർത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഞാൻ സംസാരിച്ചു. നിങ്ങൾ പതിവായി മെഡിക്കല്‍ പരിശോധന നടത്തിയാൽ നിങ്ങൾക്ക് കാൻസറിനെ പ്രതിരോധിക്കാം എന്ന് ഞാൻ മുന്നറിയിപ്പ് നൽകി.
ഒപ്പം തന്നെ ഞാന്‍ കോളൻ സ്കോപ്പ് ടെസ്റ്റ് നടത്തിയിരുന്നുവെന്നും. കാന്‍സര്‍ അല്ലാത്ത പോളിപ്സ് കണ്ടെത്തി നീക്കം ചെയ്തുവെന്ന് ഞാൻ പറഞ്ഞു. 'ആദ്യം ടെസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ അത് കാന്‍സറായി മാറുമായിരുന്നു' എന്ന് മാത്രം ഞാൻ പറഞ്ഞു. അതുകൊണ്ട് തന്നെ എല്ലാവരും മുൻകരുതലുകൾ എടുത്ത് മെഡിക്കൽ ടെസ്റ്റ്/സ്‌ക്രീനിംഗ് നടത്തണം എന്നാണ് ഞാന്‍ അന്ന് പറഞ്ഞത്.
എന്നാൽ ചില മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞത് മനസിലാക്കാതെ 'എനിക്ക് കാൻസർ വന്നു', 'ചികിത്സ കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്' എന്നൊക്കെ പറഞ്ഞ് സ്ക്രോൾ ചെയ്യുകയും ലേഖനങ്ങൾ എഴുതുകയും ചെയ്തു. ഇത് വലിയ ആശയക്കുഴപ്പത്തിന് കാരണമായി.
നിരവധി അഭ്യുദയകാംക്ഷികൾ എന്റെ ആരോഗ്യത്തെക്കുറിച്ച് സന്ദേശങ്ങൾ അയയ്ക്കുന്നു. അവർക്കെല്ലാം വേണ്ടിയാണ് ഈ വ്യക്തത. അത്തരം മാധ്യമങ്ങളോട് ഒരു അഭ്യർത്ഥന കൂടി. വിഷയം മനസ്സിലാക്കാതെ അസംബന്ധങ്ങൾ എഴുതരുത്. ഇക്കാരണത്താൽ, പലരും ഭയപ്പെടുകയും വേദനിക്കുകയും ചെയ്യുന്നുണ്ട്" - ചിരഞ്ജീവി ട്വീറ്റ് അവസാനിപ്പിക്കുന്നു.
നെറ്റ്ഫ്ലിക്സ് വെബ് സീരിസ് 'സ്കൂപ്പ്' നിരോധിക്കണം: ഛോട്ടാ രാജന്‍റെ ആവശ്യം നിരസിച്ച് കോടതി
വിദേശ വിതരണാവകാശം വിറ്റുപോയത് റെക്കോഡ് തുകയ്ക്ക്: പുതിയ റെക്കോഡ് തീര്‍ത്ത് 'ലിയോ'
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ