
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എംകെ സ്റ്റാലിൻ വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തെ സന്ദർശിച്ച് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ. വിജയാശംസകൾ അറിയിക്കാനായിരുന്നു കൂടിക്കാഴ്ചയെന്ന് കമലഹാസൻ അറിയിച്ചു. സ്റ്റാലിന്റെ വസതിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അരമണിക്കൂറോളം കമൽഹാസൻ ഇവിടെ ഉണ്ടായിരുന്നു.
തമിഴ്നാട്ടില്‍ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ഉറപ്പിച്ചാണ് ഡിഎംകെ മികച്ച വിജയം നേടിയത് . 234ല്‍ 158 സീറ്റുകളില്‍ ഡിഎംകെ സഖ്യം വിജയിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴകത്ത് ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തുന്നത്. 1996ന് ശേഷം കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി. അണ്ണാഡിഎംകെയുടെ ശക്തികേന്ദ്രമായ കൊങ്കുനാട്ടിലും വടക്കന്‍ തമിഴ്നാട്ടിലും ഡിഎംകെ നേടിയത് വന്‍ മുന്നേറ്റമാണ്. പ്രതിപക്ഷ ഐക്യത്തിന് ശക്തിപകരുന്ന വിജയമാണിതെന്നായിരുന്നു സ്റ്റാലിന്‍ വ്യക്തമാക്കി. ആദ്യഫല സൂചനകള്‍ പുറത്തുവന്നത് മുതല്‍ ഡിഎംകെ നിലനിര്‍ത്തിയത് വ്യക്തമായ മുന്‍തൂക്കം തന്നെയായിരുന്നു.
കോയമ്പത്തൂർ സൗത്തിൽ മത്സരിച്ച കമൽ ബിജെപിയുടെ വാനതി ശ്രീനിവാസനോടാണ് 1500 വോട്ടുകൾക്കാണ് കമൽഹാസൻ പരാജയപ്പെട്ടത്. മക്കൾ നീതി മയ്യത്തിന്റെ മുഴുവൻ സ്ഥാനാർത്ഥികളും പരാജയപ്പെട്ടിരുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ