ബ്രെയിൻ ട്യൂമര്‍ ബാധിച്ച ആരാധകന് സര്‍പ്രൈസുമായി കമല്‍ഹാസൻ

Web Desk   | Asianet News
Published : Jun 25, 2021, 12:39 PM IST
ബ്രെയിൻ ട്യൂമര്‍ ബാധിച്ച ആരാധകന് സര്‍പ്രൈസുമായി കമല്‍ഹാസൻ

Synopsis

ബ്രെയിൻ ട്യൂമര്‍ ബാധിച്ച ആരാധകന് സര്‍പ്രൈസുമായി സൂം മീറ്റിംഗില്‍ കമല്‍ഹാസൻ.

അസുഖ ബാധിതനായ ആരാധകന് സര്‍പ്രൈസുമായി കമല്‍ഹാസൻ. സാകേത് എന്ന ആരാധകനാണ് കമല്‍ഹാസൻ സര്‍പ്രൈസ് നല്‍കിയത്. ബ്രെയിൻ ട്യൂമര്‍ ബാധിച്ചയാളാണ് സാകേത്.  സാകേത്  അറിയാതെ ഒരു ബന്ധു മുഖേന സൂം മീറ്റിംഗ് വഴി കമല്‍ഹാസൻ സംസാരിക്കാൻ എത്തിയത്.

സൂം വഴി പത്ത് മിനിറ്റിലധികം സാകേതിനോടും കുടുംബത്തോടും കമല്‍ഹാസൻ സംസാരിച്ചു. കമല്‍ഹാസന്റെ കുടുംബം എങ്ങനെയിരിക്കുന്നുവെന്ന് സാകേത് ചോദിച്ചു. ഇപോള്‍ ഞാൻ സംസാരിക്കുന്നത് എന്റെ ഒരു കുടുംബാംഗത്തിനോട് എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി. കമല്‍ഹാസനോടുള്ള ആരാധനയാൽ  തന്റെ കുഞ്ഞിന് ‘വിരുമാണ്ടി’ എന്ന ഓമനപ്പേരിട്ട് വിളിക്കാറുണ്ടെന്നും സാകേത് പറഞ്ഞു.

ഭാര്യക്കും കൈക്കുഞ്ഞിനും വേണ്ടി  ജീവിതത്തിലേക്ക്  തിരിച്ചു വരുമെന്നും സാകേത് പറഞ്ഞു.

തോൽക്കാനായി ആരും ജനിക്കുന്നില്ല.  ജയിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മൾ.  ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചുകൊണ്ടിരിക്കണം.  സാകേത് സർവ ആരോഗ്യത്തോടും കൂടി തിരിച്ചു വരുമെന്നും കമല്‍ഹാസൻ പറഞ്ഞു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍