ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന സിനിമ സംവിധാനം ചെയ്യാൻ കങ്കണ

Web Desk   | Asianet News
Published : Jun 25, 2021, 11:36 AM IST
ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പറയുന്ന സിനിമ സംവിധാനം ചെയ്യാൻ കങ്കണ

Synopsis

ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന സിനിമ സംവിധാനം ചെയ്യാൻ കങ്കണ റണൗട്ട്.

ബോളിവുഡില്‍ അഭിനയത്തില്‍ പേരുകേട്ട നടിയാണ് കങ്കണ റണൗട്ട്. സമീപകാല ഹിന്ദി സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നടി. എന്നാല്‍ വിവാദ പരാമര്‍ശങ്ങളിലും കങ്കണ ഒട്ടും പുറകില്ല. ഇപോഴിതാ താൻ ഒരു സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് കങ്കണ.

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാക്കി ചെയ്യുന്ന സിനിമയാണ് കങ്കണ സംവിധാനം ചെയ്യുക. നേരത്തെ സായ് കബീര്‍ സംവിധാനം ചെയ്യുമെന്ന് വാര്‍ത്തകളില്‍ വന്നിരുന്ന എമര്‍ജൻസി എന്ന സിനിമയാണ് കങ്കണ സംവിധാനം ചെയ്യുന്നത്. കങ്കണ തന്നെയാണ് സിനിമയില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നതും. തന്നെക്കാള്‍ മികച്ചൊരാള്‍ ആ സിനിമ സംവിധാനം ചെയ്യാൻ ഇല്ല എന്ന് തനിക്ക് മനസിലായി എന്നാണ് കങ്കണ പറയുന്നത്.

സംവിധായകത്തൊപ്പിയണിയുന്നുവെന്നാണ് കങ്കണ അറിയിക്കുന്നത്.

അഭിനയരംഗത്ത് നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കേണ്ടി വരുമെങ്കിലും സംവിധാനമെന്നതില്‍ ദൃഢനിശ്ചയവുമായി മുന്നോട്ടുപോകുമെന്നും കങ്കണ അറിയിക്കുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

PREV
click me!

Recommended Stories

പിടി തോമസല്ല, ആ പെൺകുട്ടി വീട്ടിലേക്ക് വന്നപ്പോള്‍ ആദ്യം ബെഹ്‌റയെ ഫോണില്‍ വിളിക്കുന്നത് താനാണ്; നടൻ ലാല്‍
രാവിലേയെത്തി വോട്ടുചെയ്ത് മടങ്ങി സിനിമാ താരങ്ങൾ, ചിത്രങ്ങൾ കാണാം