
'പൊറിഞ്ചു മറിയം ജോസ്', 'ആന്റണി' എന്നീ വമ്പൻ വിജയങ്ങൾക്ക് ശേഷം മാസ്റ്റർ ക്രാഫ്റ്റ്‌സ്മാൻ ജോഷിയും ജോജു ജോർജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'കനാൻദേശം' ഒരുങ്ങുന്നു. ഇത് നിന്റെ ഭൂമി നിന്റെ ആകാശം എന്ന പവർഫുൾ ടാഗ്‌ലൈനോടെയാണ് ചിത്രം എത്തുന്നത്. ക്ലാസ്സും മാസ്സും ഒരുപോലെ വിളക്കിച്ചേർക്കുന്ന ജോഷി മാജിക് 'കനാൻദേശ'ത്തിലൂടെ വീണ്ടും ആവർത്തിക്കും എന്നുറപ്പാണ്.
അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജോ വടക്കനും വർക്കി ജോർജും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം 5 ഭാഷകളിലായി ആണ് തീയറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ വമ്പൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രം ഒരു പാൻ-ഇന്ത്യൻ ലെവൽ എന്റർടൈനർ ആയിരിക്കും എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
കോക്ടെയിൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ ആഖ്യാന ശൈലി തന്നെ തിരുത്തിക്കുറിച്ച അനൂപ് മേനോൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ ഓഗസ്റ്റിൽ ആരംഭിക്കും. തിയേറ്ററുകളെ വീണ്ടും പൂരപ്പറമ്പാക്കാൻ പോകുന്ന 'കനാൻദേശ'ത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കാം!
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ