ഇന്ദിരാഗാന്ധിയായി കങ്കണ, മലയാളത്തിന്റെ യുവ താരം സഞ്‍ജയ് ഗാന്ധി, എമര്‍ജൻസി റിലീസ് പ്രഖ്യാപിച്ചു

Published : Jan 23, 2024, 11:11 AM IST
ഇന്ദിരാഗാന്ധിയായി കങ്കണ, മലയാളത്തിന്റെ യുവ താരം സഞ്‍ജയ് ഗാന്ധി, എമര്‍ജൻസി റിലീസ് പ്രഖ്യാപിച്ചു

Synopsis

സംവിധാനവും കങ്കണ റണൗട്ടാണ്.

കങ്കണ റണൗട് നായികയാകുന്ന പുതിയ ചിത്രമാണ് എമര്‍ജൻസി. സംവിധാനവും കങ്കണ റണൗട്ടാണ്. പല കാരണങ്ങളാല്‍ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. എമര്‍ജൻസിയുടെ റിലീസ് ജൂണ്‍ 14നായിരിക്കും.

ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നത്. സഞ്‍ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നു എന്ന ഒരു പ്രത്യേകതയും എമര്‍ജൻസിക്കുണ്ട്. ഛായാഗ്രാഹണം ടെറ്റ്സുവോ ന​ഗാത്തയാണ്. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസി'യുടെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്.

ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള 'എമര്‍ജൻസി' മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്'. നായികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു നടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത് എന്നതിനാല്‍ 'എമര്‍ജൻസി'യാണ് നടിയുടെ ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കങ്കണ റണൗട്ടിന്റെ 'എമര്‍ജൻസി' എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത് അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന എന്നിവരാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്‍ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജൻസി.

കങ്കണ റണൗട് നായികയായി ഒടുവിലെത്തിയ ചിത്രമാണ് തേജസ്. വമ്പൻ പരാജയമായിരുന്നു തേജസ്. ബോക്സ് ഓഫീസില്‍ തകര്‍ന്നടിയാനായിരുന്നു കങ്കണയുടെ ചിത്രത്തിന്റെ വിധിയെന്നാണ്ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സംവിധായകൻ സര്‍വേശ് മേവരയാണ്.

Read More: ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടത്തില്‍, വാലിബിന്റെ ടിക്കറ്റ് വിറ്റത് ആ നിര്‍ണായക സംഖ്യയും മറികടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'രസികർക്ക് തിരുവിള'; പടയപ്പ 2 പ്രഖ്യാപിച്ച് രജനികാന്ത്, ഒപ്പം ടൈറ്റിലും
ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍