ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടത്തില്‍, വാലിബിന്റെ ടിക്കറ്റ് വിറ്റത് ആ നിര്‍ണായക സംഖ്യയും മറികടന്നു

Published : Jan 23, 2024, 10:02 AM IST
ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടത്തില്‍, വാലിബിന്റെ ടിക്കറ്റ് വിറ്റത് ആ നിര്‍ണായക സംഖ്യയും മറികടന്നു

Synopsis

മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആ നിര്‍ണായക സംഖ്യ മറികടന്നു.  

മോഹൻലാല്‍ നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുള്ളതാണ്. ട്രെയിലറും അടുത്തിടെ പുറത്തിറങ്ങിയതോടെ മോഹൻലാല്‍ ചിത്രത്തിന്റെ ആവേശം ഉച്ചസ്ഥായിലായി. വാലിബനായി മോഹൻലാല്‍ കാണാൻ കാത്തിരിക്കാനാവുന്നില്ലെന്നാണ് സിനിമയുടെ ആരാധകര്‍ വ്യക്തമാക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ ആവേശം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലും പ്രതിഫലിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

മണിക്കൂറുകള്‍ക്കുള്ളില്‍ മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബൻ ടിക്കറ്റുകള്‍ പ്രതീക്ഷിച്ചതിനപ്പുറമാണ് ആരാധകര്‍ ബുക്ക് ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിന്റെ മലൈക്കോട്ടൈ വാലിബന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നാണ് ബുക്ക് മൈ ഷോയുടെ കണക്കായി സാമൂഹ്യ മാധ്യമത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്തായാലും റിലീസിന് മികച്ച കളക്ഷൻ തന്നെയായിരിക്കും മലൈക്കോട്ടൈ വാലിബന് ലഭിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്രത്തോളം വലിയ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്.

മലൈക്കോട്ടൈ വാലിബൻ ഒരു തെന്നിന്ത്യൻ സിനിമയുടെ വലിയ റിലീസായിരിക്കും കാനഡയില്‍ ചെയ്യുക എന്ന ഒരു റിപ്പോര്‍ട്ടിന്റെ ആവേശവും ആരാധകരില്‍ നിറയുകയാണ്. കാനഡയില്‍ ഏകദേശം അമ്പതിലധികം പ്രദേശങ്ങളിലാകും ചിത്രം റിലീസ് ചെയ്യുക. കാനഡയില്‍ ജനുവരി 24ന് തന്നെ ചിത്രത്തിന്റെ പ്രീമിയര്‍ സംഘടിപ്പിക്കുന്നുണ്ട് എന്നതാണ് അന്നാട്ടിലെ ആരാധകരെ ആവേശത്തിലാക്കുന്നത്. മോഹൻലാല്‍ നായകനായി എത്തുന്ന വാലിബൻ സിനിമ വൻ ഹിറ്റാകും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തില്‍ മോഹൻലാല്‍ എത്തുന്നു എന്ന ഒരു വിശേഷണത്തോടെയുള്ള മലൈക്കോട്ടൈ വാലിബനില്‍ ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, സോണാലി കുല്‍ക്കര്‍ണി. ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. തിരക്കഥയെഴുതുന്നത് പി എസ് റഫീഖാണ്. ഛായാഗ്രാഹണം മധു നീലകണ്ഠനാണ്. സംഗീതം പ്രശാന്ത് പിള്ളയും.

Read More: ഗുണ്ടുര്‍ കാരം വൻ ഹിറ്റ്, കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ