
ഭൂത പ്രേതങ്ങളെക്കുറിച്ചുള്ള നാടന്‍ മിത്തുകളിലൂന്നിയുള്ള മലയാളം അനിമേഷന്‍ ഷോര്‍ട്ട് ഫിലിം ആയിരുന്നു കണ്ടിട്ടുണ്ട് (Kandittund). സുരേഷ് എറിയാട്ട് (Suresh Eriyat) എന്ന പ്രമുഖ പരസ്യചിത്ര സംവിധായകന്‍റെ അച്ഛന്‍ പിഎന്‍കെ പണിക്കര്‍ മകനോട് പറഞ്ഞിരുന്ന കഥകളാണ് അനിമേഷന്‍ ഷോര്‍ട്ടിന്‍റെ രൂപത്തിലേക്ക് എത്തിയത്. അദിതി കൃഷ്ണദാസ് സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടറും സുരേഷ് എറിയാട്ട് ആയിരുന്നു. സുരേഷിന്‍റെ പരസ്യക്കമ്പനിയായ എക്സോറസിന്‍റെ ബാനറില്‍ എത്തിയ ഷോര്‍ട്ട് ഫിലിം നാല് മാസങ്ങള്‍ക്കു മുന്‍പാണ് യുട്യൂബിലൂടെ റിലീസ് ചെയ്യപ്പെട്ടത്.
ആസ്വാദകര്‍ക്ക് അസാധാരണ അനുഭവം പകര്‍ന്ന ചിത്രം വേഗത്തില്‍ വൈറല്‍ ആവുകയും ചെയ്‍തിരുന്നു. സുരേഷ് എറിയാട്ടിന്റെയും കഥ പറഞ്ഞ അച്ഛന്‍ പിഎന്‍കെ പണിക്കരുടെയും അഭിമുഖങ്ങളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനകം ആറ് ലക്ഷത്തിലധികം കാഴ്ചകളാണ് ഈ വീഡിയോയ്ക്ക് യുട്യൂബില്‍ ലഭിച്ചിട്ടുള്ളത്. ഒപ്പം 47,000ല്‍ ഏറെ ലൈക്കുകളും മൂവായിരത്തിലധികം കമന്‍റുകളും. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും പുറത്തിറക്കിയിരിക്കുകയാണ് സ്റ്റുഡിയോ എക്സോറസ്.
മമ്മൂട്ടിയാണ് ഹിന്ദി പതിപ്പ് പ്രകാശനം ചെയ്‍തത്. അച്ഛന്‍ പിഎന്‍കെ പണിക്കരുടെയും സംവിധായിക അദിതി കൃഷ്ണദാസിന്‍റെയും സാന്നിധ്യത്തില്‍ മമ്മൂട്ടി ചിത്രം കാണുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ട് സുരേഷ് എറിയാട്ട് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
ആറാട്ട് ആമസോണ്‍ പ്രൈം വീഡിയോയില്‍; റിലീസിന്‍റെ 31-ാം ദിവസം ഒടിടിയില്‍
മോഹന്‍ലാലിനെ (Mohanlal) നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ (B Unnikrishnan) സംവിധാനം ചെയ്‍ത ആറാട്ട് (Aaraattu) ആമസോണ്‍ പ്രൈം വീഡിയോയില്‍ (Amazon Prime Video) സ്ട്രീമിംഗ് ആരംഭിച്ചു. ഫെബ്രുവരി 28ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസിന്‍റെ 31-ാം ദിനത്തിലാണ് ഒടിടി റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് മാസ് കോമഡി എന്‍റര്‍ടെയ്‍നര്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതുതന്നെയായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. പുലിമുരുകന്‍ അടക്കം വന്‍ വിജയം നേടിയിട്ടുള്ള മാസ് ചിത്രങ്ങളുടെ രചയിതാവ് ഉദയകൃഷ്‍ണ തിരക്കഥയൊരുക്കിയ ചിത്രം എന്നതും ചിത്രത്തിന്‍റെ പ്രീ-റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമായിരുന്നു.
ഫെബ്രുവരി 18ന് ലോകമാകെ 2700 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. മികച്ച ഓപണിംഗ് കളക്ഷനും ചിത്രത്തിന് ലഭിച്ചിരുന്നു. ആറാട്ടിന്‍റെ ആദ്യ മൂന്ന് ദിനങ്ങളിലെ ആഗോള ഗ്രോസ് കളക്ഷന്‍ 17.80 കോടിയാണെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്‍റെ പേര്. നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട് എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ബോക്സ് ഓഫീസില്‍ മികച്ച സക്സസ് റേറ്റ് ഉള്ള ഉദയകൃഷ്ണയാണ് ചിത്രത്തിന്‍റെ രചന.