അസുഖ ബാധിതയായിട്ടും 'എമര്‍ജന്‍സി'യുടെ സെറ്റിലെത്തി കങ്കണ

Published : Aug 10, 2022, 11:25 AM ISTUpdated : Aug 10, 2022, 11:27 AM IST
അസുഖ ബാധിതയായിട്ടും 'എമര്‍ജന്‍സി'യുടെ സെറ്റിലെത്തി കങ്കണ

Synopsis

'എമര്‍ജൻസി' എന്ന സിനിമ സംവിധാനം ചെയ്യുന്നതും കങ്കണയാണ്.  

ഡങ്കി പിടിപെട്ടതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു കങ്കണ ഒരിടവേളയ്‍ക്ക് ശേഷം വീണ്ടും ഷൂട്ടിംഗ് സെറ്റിലേക്ക് എത്തി. 'എമര്‍ജൻസി' എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ കങ്കണ. കങ്കണ സെറ്റിലെത്തിയതിന്റെ സന്തോഷം അണിയറപ്രവര്‍ത്തകര്‍ ഫോട്ടോ പങ്കുവെച്ച് അറിയിക്കുകയായിരുന്നു. ഇതിന് നന്ദി പറഞ്ഞ് കങ്കണ തന്നെ രംഗത്ത് എത്തി.

താങ്കള്‍ക്ക് ഡെങ്കി ബാധിച്ചു, ഉയര്‍ന്ന പനിയുമുണ്ടായി. എന്നിട്ടും ജോലിസ്ഥലത്തേയ്‍ക്ക് വരുമ്പോള്‍ അത് അഭിനിവേശമല്ല സിനിമയോടുള്ള ഭ്രാന്തമായ ഇഷ്‍ടമാണ്. നിങ്ങള്‍ പ്രചോദനമാണ് കങ്കണ എന്ന് എഴുതിയാണ് മണികര്‍ണിക ഫിലിംസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ഇതിന് നന്ദിയുമായി കങ്കണ രംഗത്ത് എത്തി. നന്ദി ടീം, ശരീരത്തിന് മാത്രമാണ് അസുഖം ബാധിച്ചിരിക്കുന്നത്. മനസിനില്ല. നിങ്ങളുടെ വാക്കുകള്‍ക്ക് നന്ദി എന്നാണ് കങ്കണ മറുപടി നല്‍കിയത്.

'എമര്‍ജൻസി' എന്ന സിനിമയില്‍ ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ അഭിനയിക്കുന്നത്. സംവിധായികയും കങ്കണയാണ്. പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജ​ഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്.

തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസിടയുടെ അഡീഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാ​ഗ്രഹണം ടെറ്റ്സുവോ ന​ഗാത്ത, എഡിറ്റിം​ഗ് രാമേശ്വര്‍ എസ് ഭ​ഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്കി, സം​ഗീതം ജി വി പ്രകാശ് കുമാര്‍. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും. ചിത്രീകരണം പുരോഗമിക്കുകയാണ്.

Read More : 'ഈ ബഹിഷ്‍കരണാഹ്വാനത്തിനു പിന്നില്‍ ആമിര്‍ ഖാന്‍ തന്നെ'; കടുത്ത ആരോപണവുമായി കങ്കണ റണൗത്ത്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഏലിയൻ കേരളത്തിൽ'; നീരജ് മാധവ്– അൽത്താഫ് സലിം ചിത്രം 'പ്ലൂട്ടോ' ഫസ്റ്റ് ലുക്ക് പുറത്ത്
'പേട്രിയറ്റ്' സെറ്റിൽ പുതുവർഷം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ചിത്രീകരണം അവസാന ഘട്ടത്തിൽ