കര്‍ഷകര്‍ തീവ്രവാദികള്‍, ദില്‍ജിത് ദൊസാഞ്ജ് ഖലിസ്ഥാനി; വിവാദ പരാമര്‍ശവുമായി വീണ്ടും കങ്കണ

Published : Feb 03, 2021, 10:15 PM IST
കര്‍ഷകര്‍ തീവ്രവാദികള്‍, ദില്‍ജിത് ദൊസാഞ്ജ് ഖലിസ്ഥാനി; വിവാദ പരാമര്‍ശവുമായി വീണ്ടും കങ്കണ

Synopsis

പോപ് ഗായിക റിഹാന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ദില്‍ജിത് ദൊസാഞ്ജ് നന്ദി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റിഹാനയെ അഭിനന്ദിച്ച് ഒരു ഗാനവും ദില്‍ജിത് ദൊസാഞ്ജ്  തയ്യാറാക്കിയിരുന്നു

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധിക്കുന്ന കര്‍ഷകരെ തീവ്രവാദിയെന്ന് വിളിച്ചതിന് പിന്നാലെ ബോളിവുഡ് നടനും ഗായകനുമായ ദില്‍ജിത് ദൊസാഞ്ജിനെതിരെ രൂക്ഷ പ്രയോഗവുമായി കങ്കണ റണൌട്ട്. കര്‍ഷകസമരത്തിന് ദില്‍ജിത് പിന്തുണ നല്‍കിയതിന് പിന്നാലെ ഇരുവരും തമ്മിലുള്ള ട്വിറ്റര്‍ പോരില്‍ ഏറ്റവുമവസാനമായി വന്ന പരാമര്‍ശമാണ് ഇത്.

ദില്‍ജിത് ദൊസാഞ്ജ് ഖലിസ്ഥാനിയാണെന്നാണ് കങ്കണയുടെ പരാമര്‍ശം. പോപ് ഗായിക റിഹാന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചതില്‍ ദില്‍ജിത് ദൊസാഞ്ജ് നന്ദി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റിഹാനയെ അഭിനന്ദിച്ച് ഒരു ഗാനവും ദില്‍ജിത് ദൊസാഞ്ജ്  തയ്യാറാക്കിയിരുന്നു. ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഖലിസ്ഥാനി ആണ് ദില്‍ജിത് ദൊസാഞ്ജ് എന്നാണ് കങ്കണ ട്വീറ്റില്‍ ആരോപിക്കുന്നത്.

തനിക്ക് അറിയാമായിരുന്നു നിങ്ങള്‍ ഒരിക്കലും പറയില്ല ഖലിസ്ഥാനി ആണെന്ന്. ഇത് മറ്റുള്ളവര്‍ക്ക് കാണാന്‍ നേണ്ടിയാണ്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായ എന്നാണ് ദില്‍ജിത് ദൊസാഞ്ജിനെ കങ്കണ ട്വീറ്റില്‍ പരിഹസിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകരുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്‍റര്‍നെറ്റ് സംവിധാനം റദ്ദാക്കിയ വാര്‍ത്ത പങ്കുവച്ച് എന്താണ് ആരും ഇതിനേക്കുറിച്ച് സംസാരിക്കാത്തത് എന്നായിരുന്നു റിഹാന ട്വീറ്റ് ചെയ്തത്.

ഇതിന് മറുപടിയായി അവര്‍ കര്‍ഷകര്‍ അല്ലെന്നും അവര്‍ തീവ്രവാദികളാണ്. അതിനാലാണ് ആരും അതിനേക്കുറിച്ച് സംസാരിക്കാത്തത്. ഇന്ത്യയെ വിഭജിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ് വിശദമാക്കുന്നത്.  ഇതിന് പിന്നാലെ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിന് എതിരെയും കങ്കണ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്‍റെ പുതിയ സിനിമ 'മണവാളൻ ജോസഫ്'
വേറിട്ട കഥാപാത്രം, 'വവ്വാലി'ല്‍ 'വാസു'വായി ഗോകുലന്‍; ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി