'മോണിംഗ് ഷോയ്ക്ക് ഒരാളുമില്ല! ഞായറാഴ്ച 10 പേര്‍'; കങ്കണ ചിത്രം തേജസിന്‍റെ 50 ശതമാനം പ്രദര്‍ശനങ്ങളും റദ്ദാക്കി

Published : Nov 01, 2023, 06:37 PM IST
'മോണിംഗ് ഷോയ്ക്ക് ഒരാളുമില്ല! ഞായറാഴ്ച 10 പേര്‍'; കങ്കണ ചിത്രം തേജസിന്‍റെ 50 ശതമാനം പ്രദര്‍ശനങ്ങളും റദ്ദാക്കി

Synopsis

സമ്മിശ്ര പ്രതികരണം ലഭിച്ചിട്ടും തിയറ്ററില്‍ ആളില്ല

എത്ര വലിയ താരങ്ങള്‍ക്കും കരിയറില്‍ ഒരു ഏറ്റവും മോശം സമയം ഉണ്ടാവും. ബോളിവുഡ് താരം കങ്കണ റണൌത്തിനെ സംബന്ധിച്ച് അത് ഇപ്പോഴാണ്. അവരുടേതായി എത്തിയ കഴിഞ്ഞ അഞ്ച് ചിത്രങ്ങളില്‍ നാലും പരാജയങ്ങളായിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ ചിത്രം തേജസും ആ നിരയില്‍ ഇടംപിടിച്ചിരിക്കുകയാണ്. ശര്‍വേഷ് മെവാരയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒക്ടോബര്‍ 27 നാണ് തിയറ്ററുകളില്‍ എത്തിയത്. തിയറ്ററുകളില്‍ നിന്നുള്ള ആദ്യദിന പ്രതികരണങ്ങളും സോഷ്യല്‍ മീഡിയ അഭിപ്രായങ്ങളുമൊക്കെ നോക്കുമ്പോള്‍ പ്രേക്ഷകര്‍ അമ്പേ തള്ളിക്കളഞ്ഞ ചിത്രമല്ല ഇത്. മറിച്ച് സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു തേജസ് നേടിയത്. എന്നാല്‍ ബോക്സ് ഓഫീസില്‍ ചിത്രം ദുരന്തമായിരിക്കുകയാണ്.

60 കോടി ബജറ്റില്‍ എത്തിയ ചിത്രം ആദ്യദിനം നേടിയത് വെറും ഒരു കോടി ആയിരുന്നു. തുടര്‍ന്നുള്ള ദിനങ്ങളിലെ ബോക്സ് ഓഫീസ് പ്രകടനം കൂടി പരിശോധിക്കുമ്പോള്‍ ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 10 കോടിക്ക് താഴെ അവസാനിക്കുമെന്നാണ്  സിനിമാലോകത്തിന്‍റെ വിലയിരുത്തല്‍. രാജ്യമൊട്ടാകെ ചിത്രത്തിന്‍റെ 50 ശതമാനത്തോളം ഷോകള്‍ പ്രേക്ഷകരുടെ കുറവ് മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം പ്രേക്ഷകര്‍ എത്തേണ്ട ഞായറാഴ്ച പോലും തങ്ങള്‍ക്ക് ലഭിച്ചത് 100 പ്രേക്ഷകരെയാണെന്ന് മുംബൈയിലെ പ്രശസ്ത തിയറ്റര്‍ ആയ ഗെയ്റ്റി ഗാലക്സിയുടെ ഉടമ മനോജ് ദേശായി ബോളിവുഡ് ഹംഗാമയോട് പറഞ്ഞു. 

എന്നാല്‍ തേജസിന് ലഭിക്കുന്ന മൊത്തത്തിലുള്ള പ്രതികരണം നോക്കിയാല്‍ ഇത് ഉയര്‍ന്ന സംഖ്യയാണെന്ന് പറയേണ്ടിവരും. ബോളിവുഡ് ഹംഗാമയുടെ തന്നെ റിപ്പോര്‍ട്ടില്‍ മറ്റൊരു തിയറ്റര്‍ ഉടമയുടെയും പ്രതികരണം ഉണ്ട്. ഞായറാഴ്ച ഓരോ ഷഓയ്ക്കും തങ്ങള്‍ക്ക് ലഭിച്ചത് 10- 12 പേരെയാണെന്നാണ് അദ്ദേഹം പറയുന്നത്. തിങ്കളാഴ്ച മുതല്‍ തേജസിന്‍റെ 50 ശതമാനം പ്രദര്‍ശനങ്ങളും ഇക്കാരണത്താല്‍ തങ്ങള്‍ റദ്ദാക്കിയെന്നും തിയറ്റര്‍ ഉടമ പറയുന്നു. ബിഹാര്‍ പൂര്‍ണിയയിലുള്ള രൂപ്‍ബാണി സിനിമയുടെ ഉടമ വിഷേക് ചൌഹാന്‍ പറയുന്നത്, ഒരാള്‍ പോലും എത്താത്തതിനാല്‍ തേജസിന്‍റെ മോണിംഗ് ഷോ തങ്ങള്‍ക്ക് റദ്ദാക്കേണ്ടിവന്നുവെന്നാണ്. ഈ വര്‍ഷം ആദ്യമായാണ് തങ്ങള്‍ക്ക് ഈ അനുഭവമെന്നും അദ്ദേഹം പറയുന്നു. 

2019 മുതലുള്ള കരിയറില്‍ നിര്‍മ്മാതാവിന് നഷ്ടമുണ്ടാക്കാത്ത ഒരേയൊരു കങ്കണ ചിത്രം തമിഴില്‍ എത്തിയ ചന്ദ്രമുഖി 2 ആണ്. മറ്റെല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. 85 കോടി ബജറ്റിലെത്തി, 4 കോടിക്ക് താഴെ കളക്ഷന്‍ നേടിയ ധാക്കഡും ഇതില്‍ പെടുന്നു.

ALSO READ : 11 വര്‍ഷം കൊണ്ട് പ്രതിഫലത്തിലെ വര്‍ധന 8 ഇരട്ടി! 'തുപ്പാക്കി' മുതല്‍ 'ലിയോ' വരെ വിജയ് വാങ്ങിയ പ്രതിഫലം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

'അതിലും മനോഹരം ഈ തിരിച്ചുവരവ്'; 'കളങ്കാവലി'നെക്കുറിച്ച് സജിന്‍ ബാബു
20 കോടി ചിലവാക്കി ക്ലൈമാക്സ് രംഗമൊരുക്കി അഭിഷേക് നാമ - വിരാട് കർണ്ണ ചിത്രം നാഗബന്ധം