'ഇതുപോലുള്ള സിനിമകൾ വിജയിക്കണം'; പഠാനെ പ്രശംസിച്ച് കങ്കണയും അനുപം ഖേറും

Published : Jan 26, 2023, 02:08 PM ISTUpdated : Jan 26, 2023, 02:14 PM IST
'ഇതുപോലുള്ള സിനിമകൾ വിജയിക്കണം'; പഠാനെ പ്രശംസിച്ച് കങ്കണയും അനുപം ഖേറും

Synopsis

അറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഷാരൂഖ് ഖാന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.

ദീപികയുടെ വസ്ത്രത്തിന്റെ പേരിൽ ഉയർന്ന ബോയ്കോട്ട് ആഹ്വാനങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ പഠാൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള നിരവധി പേരാണ് ചിത്രത്തിന് പ്രശംസയുമായി രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ പഠാനെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് കങ്കണ റണൗത്ത്. 

"പത്താൻ വളരെ നന്നായി പോകുന്നു. ഇതുപോലുള്ള സിനിമകൾ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഹിന്ദി സിനിമാ വ്യവസായത്തെ തിരികെ കൊണ്ടുവരാനാണ് ഞങ്ങളാൽ കഴിയും വിധത്തിൽ ശ്രമിക്കുന്നത്", എന്നായിരുന്നു കങ്കണ പറഞ്ഞത്. പഠാൻ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു നടി. അനുപം ഖേറും ചിത്രത്തെ പ്രശംസിച്ചു.  പത്താൻ വലിയ ബജറ്റിൽ നിർമ്മിച്ച വലിയ ചിത്രമാണെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.

സിദ്ധാർഥ് ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പഠാൻ. ചിത്രത്തിന്റെ ആദ്യ ​ഗാനം റിലീസ് ചെയ്തതിന് പിന്നാലെയാണ് ബഹിഷ്കരണാഹ്വാനങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടത്. ​ഗാനരം​ഗത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിന്റെ പേരിൽ ആയിരുന്നു ബഹിഷ്കരണാഹ്വാനങ്ങൾ. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.

10 കട്ടുകളോടെയാണ് നിലവിൽ ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. അതിൽ ഭൂരിഭാ​ഗവും ഈ ​ഗാനരം​ഗത്തിലേതാണ്. യഷ് രാജ് ഫിലിംസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാല് വർഷത്തിന് ശേഷം ഷാരൂഖ് ഖാൻ ബിഗ് സ്ക്രീനിൽ തിരിച്ചെത്തിയ സിനിമയാണിത്. ജോൺ എബ്രഹാമും സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു. 

അറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാന്‍ ആണ് ഷാരൂഖ് ഖാന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. നയന്‍താരയാണ് നായിക. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന 'ജവാന്‍റെ' റിലീസ് 2023 ജൂണ്‍ രണ്ടിന് ആണ്.

'മനുഷ്യ ജീവിതത്തിൻ്റെ ഏകതയുടെ രാഷ്ട്രീയം ഈ ചിത്രത്തിലുണ്ടെന്ന് തോന്നി'; നൻപകിലെ കുറിച്ച് റഫീക്ക് അഹമ്മദ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

റിലീസ് അനുമദി ലഭിക്കുമോ? ജനനായകൻ വിധി ചൊവ്വാഴ്‌ച
മികച്ച നവാഗത സംവിധായകനുള്ള ഷാഫി മെമ്മോറിയൽ അവാർഡ് ജിതിൻ കെ ജോസിന്