
മുംബൈ: തനിക്കതിരെ ഉയരുന്ന വധ ഭീഷണിയില്‍ ആശങ്ക പ്രകടിപ്പിച്ച സല്‍മാന്‍ ഖാന് മറുപടിയുമായി നടി കങ്കണ. അടുത്തിടെ ഒരു അഭിമുഖത്തിലാണ് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ നിന്നും നേരിടുന്ന ഭീഷണിയില്‍ സല്‍മാന്‍ ആശങ്ക പ്രകടിപ്പിച്ചത്.
ഇപ്പോള്‍ റോഡില്‍ സൈക്കിള്‍ ചവിട്ടാനും ഒറ്റയ്ക്ക് എവിടെയെങ്കിലും പോകാനും സാധിക്കുന്നില്ലെന്നാണ് സല്‍മാന്‍ ഖാന്‍ ആശങ്ക പ്രകടിപ്പിച്ചത്. ഒപ്പം തന്‍റെ സുരക്ഷ തിരക്കേറിയ ട്രാഫിക്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സല്‍മാന്‍ പറഞ്ഞു. തനിക്കെതിരെ ഗുരുതരമായ ഭീഷണിയുണ്ടെന്നും അതിനാലാണ് സുരക്ഷയൊരുക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. വധഭീഷണിയുള്ള സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് മുംബൈ പോലീസ് ഒരുക്കിയിട്ടുള്ളത്.
ദുബായില്‍ വച്ചാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന സല്‍മാന്‍ നടത്തിയത്. പൂര്‍ണ്ണ സുരക്ഷയോടെയാണ് ഞാന്‍ എല്ലായിടത്തും പോകുന്നത്. ഞാന്‍ ഇവിടെയായിരിക്കുമ്പോള്‍ ഇതൊന്നും ആവശ്യമില്ല, പൂര്‍ണ്ണമായും സുരക്ഷിതനാണ്. ഇന്ത്യക്കകത്ത് ചില പ്രശ്നങ്ങളുണ്ട് . എന്ത് ചെയ്താലും സംഭവിക്കേണ്ടതെല്ലാം സംഭവിക്കുമെന്ന് എനിക്കറിയാം. ദൈവമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു', സല്‍മാന്‍ ഖാന്‍ പറഞ്ഞു.
ഇതിനാണ് കങ്കണ മറുപടി നല്‍കിയത്. "നമ്മള്‍ അഭിനേതാക്കളാണ്, സൽമാൻ ഖാന് കേന്ദ്രം സുരക്ഷ ഒരുക്കിയിട്ടുണ്ട്, അദ്ദേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സംരക്ഷണം ഒരുക്കും. അതിനാല്‍ തന്നെ ഭയപ്പെടേണ്ട കാര്യമില്ല. എനിക്കെതിരെ ഭീഷണി ഉയര്‍ന്നപ്പോള്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കി. ഇന്ന് രാജ്യം സുരക്ഷിതമായ കരങ്ങളിലാണ്. അതിനാല്‍ ഭയപ്പെടേണ്ട കാര്യമില്ല" - കങ്കണയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഹരിദ്വാറിലാണ് കങ്കണ ഇത് പറഞ്ഞത്.
സെല്‍ഫി എടുക്കാന്‍ വന്നയാളുടെ കൈതട്ടിമാറ്റി ഷാരൂഖ് ഖാന്‍ - വീഡിയോ
സ്ത്രീ ശരീരം അമൂല്യം, അത് മൂടി വയ്ക്കുന്നതാണ് നല്ലത് : സല്‍മാന്‍ ഖാന്