ജയലളിതയായി കങ്കണ, എംജിആറായി അരവിന്ദ് സ്വാമിയും; 'തലൈവി' റിലീസ് പ്രഖ്യാപിച്ചു

Web Desk   | Asianet News
Published : Feb 25, 2021, 08:18 AM ISTUpdated : Feb 25, 2021, 08:20 AM IST
ജയലളിതയായി കങ്കണ, എംജിആറായി അരവിന്ദ് സ്വാമിയും; 'തലൈവി' റിലീസ് പ്രഖ്യാപിച്ചു

Synopsis

മലയാളി താരം ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം 'തലൈവി'യുടെ റിലീസ് പ്രഖ്യാപിച്ചു.  ഏപ്രില്‍ 23 ന് ചിത്രം ലോകമൊട്ടാകെ പ്രദര്‍ശനത്തിനെത്തും. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതപ്പിക്കുന്നത്. എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്.

മലയാളി താരം ഷംന കാസിമാണ് ശശികലയുടെ വേഷത്തിലെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്.\

വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. 

PREV
click me!

Recommended Stories

"തായേ തായേ"; രാജേഷ് ധ്രുവ - സുകേഷ് ഷെട്ടി ചിത്രം "പീറ്റർ" പുതിയ ഗാനം പുറത്ത്
കാന്ത ശരിക്കും നേടിയത് എത്ര?, ഒടിടി സ്‍ട്രീമിംഗും പ്രഖ്യാപിച്ചു