കൂടുതല്‍ പ്രേക്ഷകരിലേക്ക് കങ്കണയുടെ 'തലൈവി'; നെറ്റ്ഫ്ളിക്സിലും ആമസോണ്‍ പ്രൈമിലും

By Web TeamFirst Published Sep 25, 2021, 9:37 PM IST
Highlights

ഈ മാസം 10നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ റണൗത്ത് എത്തിയ 'തലൈവി'ക്ക് ഒടിടി റിലീസ്. നെറ്റ്ഫ്ളിക്സില്‍ ഇന്ന് പ്രദര്‍ശനം ആരംഭിച്ച ചിത്രം ഒക്ടോബര്‍ 10 മുതല്‍ ആമസോണ്‍ പ്രൈമിലൂടെയും കാണാം. ഈ മാസം 10നായിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. 

Again with a bang... Watching 's ... 3rd time... Can't get over her... She looks so beautiful.. ❤ pic.twitter.com/9ZvLaPiC9a

— Someone unknown (@Ssourabh2001)

എ എല്‍ വിജയ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ എംജിആര്‍ ആയി അരവിന്ദ് സ്വാമിയും കരുണാനിധിയുടെ റോളില്‍ നാസറുമാണ് എത്തിയത്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നു. തിയറ്ററുകളിലെത്തി ആദ്യദിനങ്ങളില്‍ത്തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചിരുന്നെങ്കിലും ചിത്രത്തിന്‍റെ ബോക്സ് ഓഫീസില്‍ അത് പ്രതിഫലിച്ചിരുന്നില്ല. തമിഴ്നാട് ബോക്സ് ഓഫീസില്‍ റിലീസ് ദിനത്തില്‍ ചിത്രം 75 ലക്ഷമാണ് ആകെ നേടിയത്. ഹിന്ദി പതിപ്പിന്20 ലക്ഷവും ചേര്‍ത്ത് ആകെ ആദ്യദിന കളക്ഷന്‍ 1.20 കോടി രൂപ ആയിരുന്നു.

bringing her full story: cinema se CM tak 🙏

watch , this Oct 10 pic.twitter.com/TjkmtQ2970

— amazon prime video IN (@PrimeVideoIN)

കളക്ഷനില്‍ കനത്ത ഇടിവ് സംഭവിച്ചതിന് കൊവിഡ് ആണ് ട്രേഡ് അനലിസ്റ്റുകള്‍ ഒരു കാരണമായി പറയുന്നത്. ഭൂരിഭാഗം സംസ്ഥാനങ്ങളിലും തിയറ്ററുകള്‍ തുറന്നെങ്കിലും 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. കൂടാതെ ഒരു സാധാരണ തമിഴ് സിനിമാപ്രേമിയെ സംബന്ധിച്ച് കങ്കണ അത്ര പരിചിത മുഖമല്ല എന്നതും കളക്ഷനെ നെഗറ്റീവ് ആയി ബാധിച്ച ഘടകമാണെന്ന് വിലയിരുത്തലുകളുണ്ട്. അതേസമയം ചിത്രത്തെ ഒടിടി റിലീസിലൂടെ കൂടുതല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. തമിഴില്‍ ഏറെക്കാലമായി പ്രേക്ഷകശ്രദ്ധയിലുള്ള പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്.

click me!