മകന്റെ തെറ്റിന് ജാക്കി ചാന്‍ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു; ഷാരൂഖിന് നേരെ കങ്കണയുടെ ഒളിയമ്പ്

By Web TeamFirst Published Oct 11, 2021, 11:39 AM IST
Highlights

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻഖാന്‍റെ  (Aryan Khan) ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രത്യേക എൻഡിപിഎസ് കോടതിയാണ് (NDPS Court) ആര്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 

ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ(Aryan Khan) അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന്(drug case) കേസുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച ചർച്ചയാണ് ബോളിവുഡിൽ(bollywood) നടക്കുന്നത്. ചിലർ ആര്യനെ പിന്തുണയ്ക്കുമ്പോൾ മറ്റുചിലർ എതിർക്കുന്നു. ഇപ്പോഴിത സംഭവവുമായി ബന്ധപ്പെട്ട് ജാക്കി ചാനെ(Jackie Chan) ഓര്‍മപ്പെടുത്തി രം​ഗത്തെത്തുകയാണ് നടി കങ്കണ റണൗട്ട്(Kangana Ranaut). 

2014ലാണ് ലഹരുമരുന്ന് കേസുമായി ബന്ധപ്പെട്ട് ജാക്കി ചാന്റെ മകന്‍ ജെയ്സി ചാന്‍ അറസ്റ്റിലാവുന്നത്. ആറുമാസത്തെ തടവിന് മകന്‍ ശിക്ഷിക്കപ്പെട്ടതോടെ, ജാക്കിചാന്‍ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. "എന്റെ മകന്റെ പ്രവർത്തിയിൽ ലജ്ജിതനാണ്. ഇതെന്റെ പരാജയം, അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ അവനെ ഞാൻ സംരക്ഷിക്കില്ല", എന്നായിരുന്നു താരം പറഞ്ഞത്. 

ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെ ഷാറുഖ് ഖാനെയാണ് കങ്കണ ലക്ഷ്യം വയ്ക്കുന്നതെന്ന തരത്തിലാണ് പ്രചരണങ്ങൾ.  #justsaying എന്ന ഹാഷ് ടാഗോടെയാണ് കങ്കണ ഇക്കാര്യം പങ്കുവച്ചത്. 

നേരത്തെ ആര്യൻ ഖാനെ പിന്തുണച്ചവർക്കെതിരെ കങ്കണ രം​ഗത്തെത്തിയിരുന്നു.''എല്ലാ മാഫിയ പപ്പുകളും ആര്യന് പിന്തുണയുമായി വന്നിട്ടുണ്ട്. എല്ലാവരും തെറ്റും ചെയ്യാറുണ്ട്. പക്ഷേ തെറ്റിനെ മഹത്വവല്‍ക്കരിക്കരുത്. നമ്മുടെ കര്‍മങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യഘാതം എന്താണെന്ന് തിരിച്ചറിയാന്‍ ഈ നടപടി ആര്യനെ സഹായിക്കുമെന്ന് വിശ്വസിക്കുന്നു. കുറച്ച് കൂടി നല്ല വ്യക്തിയായി പരിണമിക്കാന്‍ ആര്യന് സാധിക്കട്ടെ. ദുര്‍ബലനായി ഇരിക്കുന്ന ഒരാളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കരുത്. എന്നാല്‍ ഇവിടെ ഈ കുറ്റവാളികള്‍ അയാള്‍ ചെയ്തതില്‍ യാതൊരു തെറ്റുമില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പിന്തുണയ്ക്കുന്നു'', എന്നാണ് കങ്കണ കുറിച്ചത്.  

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻഖാന്‍റെ  (Aryan Khan) ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രത്യേക എൻഡിപിഎസ് കോടതിയാണ് (NDPS Court) ആര്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതി(Mumbai Magistrate Court) തള്ളിയിരുന്നു. ആര്യനിൽ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം. ഇന്നും ഇതേ വാദമാകും പ്രധാനമായും ഉയർത്തുക.

click me!