
രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിനായി കര്‍ശന നിയമങ്ങള്‍ വരേണ്ടതുണ്ടെന്നും മൂന്ന് കുട്ടികള്‍ ഉള്ളവരെ ജയിലില്‍ അടക്കണമെന്നുമുള്ള നടി കങ്കണ റണൗട്ടിന്റെ പരാമര്‍ശം ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നിരവധി പേരാണ് കങ്കണയെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോഴിതാ കങ്കണയുടെ വീട്ടില്‍ മൂന്ന് കുട്ടികളാണെന്ന കാര്യമാണ് കോമഡി താരം സലോനി ഗൗര്‍ ചൂണ്ടിക്കാട്ടുന്നത്.
മൂന്ന് കൂട്ടികളുള്ളവരെ ജയിലില്‍ അടക്കണമെന്ന് പറയുന്ന കങ്കണയുടെ ട്വീറ്റിനൊപ്പം കങ്കണയുടെ രണ്ട് സഹോദരങ്ങളുടെ ചിത്രവും ഷെയർ ചെയ്തു കൊണ്ടാണ് സലോനി ഗൗറിന്റെ പ്രതികരണം. സലോനിയുടെ ട്വീറ്റിന് ഉടന്‍ തന്നെ കങ്കണ മറുപടിയും നല്‍കി.
‘എന്റെ മുത്തച്ഛന് അക്കാലത്ത് എട്ട് സഹോദരങ്ങള്‍ ഉണ്ടായിരുന്നു, അന്ന് നിരവധി കുട്ടികള്‍ മരിക്കാറുണ്ടായിരുന്നു, കാടുകളില്‍ കൂടുതല്‍ മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങളായിരുന്നു. മാറുന്ന കാലത്തിനനുസരിച്ച് നമ്മളും മാറണം, സമയത്തിന്റെ ആവശ്യകത ജനസംഖ്യാ നിയന്ത്രണമാണ്. ചൈനയെപ്പോലെ ഞങ്ങള്‍ക്ക് ശക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം’ എന്നാണ് കങ്കണ മറുപടി നൽകിയത്.
കഴിഞ്ഞ ദിവസമാണ് എന്നും വിവാദ ട്വീറ്റുകളിലൂടെ ശ്രദ്ധേയായ ദേശീയ അവാര്‍ഡ് ജേതാവായ കങ്കണയുടെ അഭിപ്രായ പ്രകടനം. ‘രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിന് കര്‍ശന നിയമങ്ങള്‍ വേണം. വോട്ട് രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം വേണ്ടതാണിത്. ഇത്തരം ഒരു പ്രശ്‌നത്തെ ആദ്യം നിയന്ത്രിക്കാന്‍ ശ്രമിച്ചത് ഇന്ദിരാ ഗാന്ധിയാണ്. ജനസംഖ്യ നിയന്ത്രണത്തെ കുറിച്ച് സംസാരിച്ചതിനാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അവര്‍ തോല്‍ക്കുകയായിരുന്നു. പിന്നീട് അവരെ കൊല്ലുകയും ചെയ്തു. ഇന്നത്തെ ഈ അവസ്ഥ നോക്കുമ്പോൾ മൂന്നു കുട്ടികൾ ഉളളവരെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ പിഴ നൽകുകയോ ചെയ്യേണ്ട നിയമം കൊണ്ടുവരേണ്ടി വരും’,എന്നായിരുന്നു കങ്കണ പറഞ്ഞത്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ