
കങ്കണ റണൗട് ഇന്ദിരാ ഗാന്ധിയായി അഭിനയിക്കുന്നുവന്നത് വലിയ വാര്‍ത്താ പ്രാധ്യാനം നേടിയതാണ്. 'എമര്‍ജൻസി' എന്ന ചിത്രമാണ് കങ്കണ റണൗട്ട് നായികയായി ഒരുങ്ങുന്നത്. കങ്കണ നായികയായി മറ്റൊരു ജീവചരിത്ര സിനിമയും വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. നാടക നടിയായിയിരുന്ന ബിനോദിനിയുടെ ജീവിതകഥ പ്രമേയമാക്കി പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കങ്കണ റണൗട് നായികയാകുന്നത്.
കല്‍ക്കത്തയിലെ നാടകരംഗത്ത് നിറഞ്ഞുനിന്ന നടിയാണ് ബിനോദിനി. 1941ല്‍ അന്തരിച്ച ബിനോദിനി ബംഗാളി തീയറ്ററിലെ ആദ്യകാല താരങ്ങളില്‍ ഒരാളാണ്. പന്ത്രണ്ടാം വയസ്സിലാണ് ബിനോദിനി ആദ്യമായി അരങ്ങിലെത്തുന്നത്. കേവലം 11 വര്‍ഷം മാത്രം നീണ്ട കരിയറില്‍ ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ ബിനോദിനി അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ദിരാ ഗാന്ധിയായി താൻ അഭിനയിക്കുന്ന 'എമര്‍ജൻസി കങ്കണ റണൗട്ട് തന്നെയാണ് സംവിധാനം ചെയ്യുന്നത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു സംവിധാനം ചെയ്‍ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത്. 2019ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്
തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസിടയുടെ അഡീഷണല്‍ സംഭാഷണം എഴുതുന്നത്. അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന, ഛായാഗ്രഹണം ടെറ്റ്സുവോ നഗാത്ത, എഡിറ്റിംഗ് രാമേശ്വര്‍ എസ് ഭഗത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്, വസ്ത്രാലങ്കാരം ശീതള്‍ ശര്‍മ്മ, പ്രോസ്തെറ്റിക് ഡിസൈനര്‍ ഡേവിഡ് മലിനോവിസ്‍കി, സംഗീതം ജി വി പ്രകാശ് കുമാര്‍. ചിത്രം 2023ല്‍ തിയറ്ററുകളില്‍ എത്തും. നേരത്തെ ജയലളിതയുടെ ജീവിത കഥ പറഞ്ഞ തലൈവി എന്ന ചിത്രത്തിലും കങ്കണ റണൗട് നായികയായിരുന്നു.
Read More: 'മോണ്‍സ്റ്റര്‍' കണ്ടു, എല്ലാവരും മനോഹരമായി ചെയ്‍തെന്ന് മോഹൻലാല്‍