'നന്ദി ഉണ്ടേ..'; മമ്മൂട്ടിയുടെ ശബ്ദം കേരളമൊട്ടാകെ മുഴങ്ങി കേൾക്കും !

Published : Feb 21, 2024, 05:27 PM ISTUpdated : Feb 21, 2024, 05:35 PM IST
'നന്ദി ഉണ്ടേ..'; മമ്മൂട്ടിയുടെ ശബ്ദം കേരളമൊട്ടാകെ മുഴങ്ങി കേൾക്കും !

Synopsis

മഹേഷ് ബാബു, കിച്ച സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദവും ഉണ്ട്. 

ന്നത്തെ കാലത്ത് ഓൺലൈൻ പേയ്മെന്റുകളാണ് താരം. മുൻ കാലങ്ങളിൽ പേഴ്സിൽ പൈസയും എടിഎം കാർഡും കൊണ്ടുനടന്നെങ്കിൽ ഇന്നത് മാറി. ഒരു ഫോൺ മാത്രം മതി പേയ്മെന്റ് ചെയ്യാൻ. നിലവിൽ വിവിധ പേയ്മെന്റ് ആപ്പുകൾ ലഭ്യമാണ്. ​ഗൂ​ഗിൾ പേ, ഫോൺ പേ, പേറ്റിഎം തുടങ്ങിയവ ഉ​ദാഹരണം മാത്രം. പേയ്മെന്റ് ചെയ്ത് കഴിഞ്ഞാൽ ഒരു വ്യക്തി എത്രയാണോ നൽകിയത് അത് കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഷോപ്പുടമകൾ കേൾക്കും. എന്നാൽ ഇത്തരത്തിൽ കേൾക്കുന്ന ശബ്ദം പ്രിയ താരങ്ങളുടേത് ആണെങ്കിലോ?. അതേ ഇനി മുതൽ പ്രിയ താരങ്ങളുടെ ശബ്ദമാകും പേയ്മെന്റ് ആയെന്ന് അറിയിക്കുക. 

ഫോൺ പേ ആണ് പുതിയ സംരംഭത്തിന് വഴി ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ ഫോൺ പേയിൽ വരുന്ന ശബ്ദം മമ്മൂട്ടിയുടേതാണ്. ഇതിന്റെ ചെറിയ വീഡിയോ ക്ലിപ്പുകൾ ഇപ്പോൾ ഫാൻസ് പേജുകളിൽ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിക്ക് പുറമെ മഹേഷ് ബാബു, കിച്ച സുദീപ്, അമിതാഭ് ബച്ചൻ എന്നിവരുടെ ശബ്ദങ്ങളും ഫോൺ പേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവ യഥാക്രമം ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ആകും കേൾക്കുക. 

അതേസമയം, ഭ്രമയുഗത്തിളക്കത്തിലാണ് മമ്മൂട്ടി ഇപ്പോള്‍. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രം പ്രേക്ഷ- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങി ജൈത്ര യാത്ര തുടരുകയാണ്. കൊടുമന്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. റിലീസ് ദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ 40 കോടിയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്. 

'ഭ്രമലുവി'നൊപ്പം 'മഞ്ഞുമ്മൽ ബോയ്സ്' എത്തുമോ ? നാളെ മുതല്‍ യുവാക്കളുടെ പകര്‍ന്നാട്ടം !

ടര്‍ബോ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. വൈശ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ബസൂക്ക ആണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളില്‍ ഒന്ന്. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ