'സ്വദേശി'ലെ കാവേരിയമ്മ ഇനി ഇല്ല, കന്നട നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

By Web TeamFirst Published Feb 19, 2020, 1:18 PM IST
Highlights

1960 കളിലാണ് കിഷോരി വെള്ളിത്തിരയിലെത്തുന്നത്. ഇവളെന്ത ഹെന്തത്തി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

ബെംഗളുരു: കന്നട നടി കിഷോരി ബല്ലാല്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. 2004 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം സ്വദേശിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കിഷോരി വിവിധ ഭാഷകളിലായി 75 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

1960 കളിലാണ് കിഷോരി വെള്ളിത്തിരയിലെത്തുന്നത്. ഇവളെന്ത ഹെന്തത്തി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. റാണി മുഖര്‍ജി - പൃഥ്വി രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'അയ്യ' എന്ന ചിത്രത്തിലും കിഷോരി അഭിനയിച്ചിട്ടുണ്ട്. ഭരതനാട്യം നര്‍ത്തകന്‍ എന്‍ ശ്രീപതി ബല്ലാല്‍ ആണ് ഭര്‍ത്താവ്. 

സ്വദേശിന്‍റെ സംവിധായകന്‍ അശുതോഷ് ഗൊവരീക്കര്‍, കിഷോരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. '' കിഷോരി ബല്ലാല്‍ ജിയുടെ നിര്യാണത്തില്‍ അതീവ ദുഃഖമുണ്ട്. നിങ്ങളുടെ വ്യക്തിത്വംകൊണ്ട് നിങ്ങള്‍ എന്നും ഓര്‍മ്മിക്കപ്പെടും. സ്വദേശിലെ കാവേരി അമ്മയായുള്ള അഭിനയം ഒരിക്കലും മറക്കാനാവാത്തതാണ്.'' - അശുതോഷ് കുറിച്ചു. പ്രമുഖ കന്നട നടന്‍ പുനീത് രാജ്കുമാറും അനുശോചനം രേഖപ്പെടുത്തി. 

click me!