ഏഴ് വർഷം രോഗത്തോട് പോരാടി; ഒടുവിൽ 37-ാം വയസ്സിൽ ലോകത്തോട് വിടപറഞ്ഞ് നടി രശ്മി ലീല

Published : Feb 17, 2026, 06:38 PM IST
Kannada actress Rashmi Leela passes away

Synopsis

പ്രാർത്ഥനകൾക്കും മികച്ച ചികിത്സയ്ക്കും രശ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നാണ് ഭർത്താവ് സറക്കി മഞ്ജു പുറത്തിറക്കിയ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്. Kannada actress Rashmi Leela passes away

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്ന കന്നഡ നടി രശ്മി ലീല (37 ) അന്തരിച്ചു. പ്രാർത്ഥനകൾക്കും മികച്ച ചികിത്സയ്ക്കും രശ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്നാണ് ഭർത്താവ് സറക്കി മഞ്ജു പുറത്തിറക്കിയ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.

ഏഴ് വർഷമായി റുമറ്റോയിഡ് ആർത്രൈറ്റിസ് എന്ന വാതസംബന്ധിയായ പ്രശ്നവുമായി അതിജീവിക്കുകയായിരുന്നു രശ്മി. വേദനാജനകമായ ഈ ശാരീരികാവസ്ഥ അവരുടെ ശ്വാസകോശത്തെയും ബാധിച്ചിരുന്നു. തുടർന്ന് പൾമണറി ഫൈബ്രോസിസ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നു. ശ്വാസകോശത്തിന്റെ കോശങ്ങൾ കട്ടപിടിക്കുകയും നശിക്കുകയും ചെയ്യുന്ന സാഹചര്യമാണ് പൾമണറി ഫൈബ്രോസിസ്. തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തിരുന്നു.

അസുഖബാധിതയായ ശേഷവും സോഷ്യൽ മീഡിയയിലൂടെ തന്റെ ആരാധകരുമായി രശ്മി ലീല നിരന്തരം സംവദിച്ചിരുന്നു. നടിയുടെ വിയോഗത്തിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തുന്നത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന സമയത്ത് 50,000 എനിക്ക് തന്നിട്ടുണ്ട്'; സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് അപ്പ ഹാജ
ഇളയരാജയ്ക്ക് തിരിച്ചടി; സരിഗമയ്ക്ക് അവകാശമുള്ള 134 ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ വിലക്ക്