നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് റിപ്പോർട്ട്

Published : Dec 01, 2024, 08:55 PM ISTUpdated : Dec 01, 2024, 09:17 PM IST
നടി ശോഭിത ശിവണ്ണ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് റിപ്പോർട്ട്

Synopsis

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഹൈ​ദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയിൽ വച്ചാണ് ശോഭിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കർണാടകയിലെ ഹാസൻ ജില്ലയിലെ സകലേഷ്പൂർ സ്വദേശിനിയാണ് ശോഭിത. രണ്ട് വർഷം മുമ്പ് ആയിരുന്നു ഇവരുടെ വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിവാഹ ശേഷം ശോഭിത ഹൈദരാബാദിലേക്ക് താമസം മാറുകയും ചെയ്തു. നിലവിൽ ശോഭിതയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ശേഷം ബംഗളൂരുവിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.  

വിവാഹമോചനം ഉടനോ ? യുവാവിനെ ചേർത്തുനിൽത്തി ഐശ്വര്യയുടെ സെൽഫി, ആളെ തിരഞ്ഞ് സോഷ്യൽ ലോകം

ടെലിവിഷനിലൂടെയാണ് ശോഭിത തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പതിയെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് അവർ സുചരിചിതയായി. കന്നഡയിലെ ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു തുടങ്ങി 12ലധികം ജനപ്രിയ സീരിയലുകളിൽ ശോഭിത അഭിനയിച്ചു. എറഡോണ്ട്ല മൂർ, എടിഎം, ഒന്നു കാതേ ഹെൽവ, ജാക്ക്പോട്ട് തുടങ്ങിയ സിനിമകളിലൂടെ വെള്ളിത്തിരയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. വിവാഹ ശേഷം തെലുങ്ക് സിനിമയിൽ ശോഭിത സജീവമാവുകയായിരുന്നു. ഇതിനിടെയാണ് മരണം. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അച്ഛൻ മരിച്ച ചടങ്ങിൽ വരാൻ വിസമ്മതിച്ചവരുടെ ഡ്രാമ; വൈകാരിക കുറിപ്പുമായി ശ്രീകല
പ്രിയ സ്നേഹിതന് ആദരാഞ്ജലികളർപ്പിക്കാൻ മലയാള സിനിമാലോകം; മമ്മൂട്ടിയും ലാലുമുൾപ്പെടെ നീണ്ടനിര, ടൗൺഹാളിൽ ജനത്തിരക്ക്