
കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാറിനെ (Puneeth Rajkumar) ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായ അവസ്ഥയിലാണ് പുനീത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുനീതിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പുനീത് രാജ്‍കുമാറിന്റെ ആരോഗ്യനിലയെ കുറിച്ച് ആശുപത്രി അധികൃതര്‍ തന്നെ ഔദ്യോഗികമായ അറിയിപ്പ് വൈകാതെ നല്‍കും.
നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന് കഴിഞ്ഞ ദിവസമാണ് ദേഹാസ്വസ്‍ഥ്യം അനുഭവപ്പെട്ടത്. പുനീത് രാജ്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പച്ച വിവരമറിഞ്ഞ് ആരാധകര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിട്ടുണ്ട്. പൊലീസ് കമ്മിഷണര്‍ കമല്‍ പന്ത്, അഡിഷണല്‍ കമ്മിഷണര്‍മാര്‍ സോമുന്ദു മുഖര്‍ജി, മുരുഗൻ എന്നിവര്‍ ആശുപത്രിയിലെത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുന്നു. പുനീത് രാജ്‍കുമാറിന്റെ ആരോഗ്യം വീണ്ടെടുക്കാൻ പ്രാര്‍ഥിക്കുന്നുവെന്ന് ആരാധകരും സഹപ്രവര്‍ത്തകരും സാമൂഹ്യമാധ്യമത്തില്‍ കുറിക്കുന്നു.
പുനീത് രാജ്‍കുമാറിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് റവന്യൂ മന്ത്രി ആ അശോകയും ആശുപത്രിയിലെത്തി.
ഇതിഹാസ നടൻ രാജ്‍കുമാറിന്റെ മകനായ പുനീത് രാജ്‍കുമാര്‍ കന്നഡ ചലച്ചിത്ര ലോകത്ത് എന്ന് ഏറ്റവും തിരക്കുള്ള നായകനാണ്.