Bhajarangi 2 review|'ഭജറംഗി 2' തിയറ്ററുകളില്‍, 'ഭാവന ഗംഭീരം', ആദ്യ പ്രതികരണങ്ങള്‍

Web Desk   | Asianet News
Published : Oct 29, 2021, 01:06 PM ISTUpdated : Oct 29, 2021, 01:17 PM IST
Bhajarangi 2 review|'ഭജറംഗി 2'  തിയറ്ററുകളില്‍, 'ഭാവന ഗംഭീരം',  ആദ്യ പ്രതികരണങ്ങള്‍

Synopsis

ഭാവന  അഭിനയിച്ച കന്നഡ ചിത്രം 'ഭജറംഗി 2' യുടെ ആദ്യ പകുതി കണ്ടതിന് ശേഷമുള്ള പ്രതികരണങ്ങള്‍. 

ഭാവന (Bhavana) അഭിനയിക്കുന്ന കന്നഡ ചിത്രമായ ഭജറംഗി 2 (Bhajarangi 2) ആഘോഷതിമിര്‍പ്പില്‍ തിയറ്ററുകളില്‍ റിലീസായിരിക്കുകയാണ്.  ശിവ രാജ്‍കുമാര്‍ (Shiva Rajkumar) ആണ് ചിത്രത്തില്‍ നായകനായി
എത്തുന്നത്.  ഭജറംഗി 2 എന്ന ചിത്രത്തിലെ ഭാവനയുടെ ഫോട്ടോകളടക്കം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ഭാവന മികച്ച പ്രകടനമാണ് ചിത്രത്തില്‍ നടത്തിയിരിക്കുന്നത് എന്നാണ് ഭജറംഗി 2യുടെ ആദ്യ ഭാഗം കണ്ടുകഴിഞ്ഞ് പ്രേക്ഷകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്.

ഭജറംഗി 2 ഫാന്റസി ചിത്രമായിട്ട് എത്തിയിരിക്കുന്നതിനാല്‍ എല്ലാത്തരം പ്രേക്ഷകര്‍ക്കം ഇഷ്‍ടമാകുമെന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്.   ശിവ രാജ്‍കുമാറും ഭാവനയുമടക്കം ചിത്രത്തിലെ മിക്ക താരങ്ങളും മികച്ച പ്രകടനം നടത്തിയിരിക്കുന്നു. മികച്ച കഥാപാത്രം ആണ് ചിത്രത്തില്‍ ശിവ രാജ്‍കുമാറിന്റേതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ എ ഹര്‍ഷയുടെ 'ഭാവന'യെ അഭിനന്ദിച്ചും പ്രേക്ഷകര്‍ രംഗത്ത് എത്തുന്നു.  വൻ വിജയമാകാൻസാധ്യതയുള്ള ചിത്രമാണ് ഭജ്രംഗി 2 വെന്നാണ് മിക്കവരുടെയും അഭിപ്രായം. വിഎഫ്‍എക്സ് മികവാണ് ചിത്രത്തില്‍ എടുത്തുപറയേണ്ട
മറ്റൊന്നുവെന്നുമാണ് പ്രതികരണങ്ങള്‍.

ഇതാ സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍

സ്വാമി ജെ ആണ് ചിത്രത്തിന്റെ  ഛായാഗ്രാഹകൻ. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം  നിര്‍വഹിക്കുന്നത് അരുണ്‍ ജന്യ ആണ്. ശിവ രാജ്‍കുമാറിനും ഭാവനയ്‍ക്കുമൊപ്പം ചിത്രത്തില്‍  ശ്രുതി, സൗരവ് ലോകേഷ്, ശിവ്‍രാജ് കെ ആര്‍ തുടങ്ങിവരും അഭിനയിക്കുന്നു. ഭജ്രംഗി 2 എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ കരുത്തുറ്റ കഥാപാത്രമായിരിക്കും  എന്നും ഭാവനയുടെ  വ്യക്തമായിരുന്നു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലോക സിനിമയിലിത് ആദ്യം, മോഹൻലാൽ പടത്തിൽ ആക്ഷനില്ലാതിരിക്കോ; പ്രിയദർശൻ ചിത്രം ഉടൻ
ക്ഷണിക്കാതെ വന്ന അതിഥി, ബ്ലോക്കുകളെന്റെ ഹൃദയത്തെ ചുറ്റി വരിഞ്ഞു: സഹായം അഭ്യര്‍ത്ഥിച്ച് കണ്ണൻ സാ​ഗർ