'കണ്ണന്റെ' നാടുവിടലില്‍ ഞെട്ടി സാന്ത്വനം സീരിയല്‍ ആരാധകര്‍, അച്ചു സുഗന്ധ് ഇനിയുണ്ടാകില്ലേ?

Published : Sep 11, 2023, 10:50 AM IST
'കണ്ണന്റെ' നാടുവിടലില്‍ ഞെട്ടി സാന്ത്വനം സീരിയല്‍ ആരാധകര്‍, അച്ചു സുഗന്ധ് ഇനിയുണ്ടാകില്ലേ?

Synopsis

അച്ചു സുഗന്ധ് സാന്ത്വനത്തില്‍ തല്‍ക്കാലമുണ്ടാകില്ലെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍.

പ്രേക്ഷക പ്രീതി നേടിയിട്ടുള്ള മലയാളം സീരിയലാണ് സാന്ത്വനം. കൂട്ടുകുടുംബത്തിന്റെ ഉള്ളറകളിലേക്ക് നീളുന്ന കഥയാണ് പരമ്പരയുടെ പ്രധാന ആകര്‍ഷണം. പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളുംതന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. അങ്ങനെ കഥാപാത്രങ്ങളുടെ ഇണക്കത്തിനും പിണക്കത്തിനുമൊപ്പം പ്രേക്ഷകരും സഞ്ചരിച്ചുതുടങ്ങിയിട്ട് നാളേറെയായി. സാന്ത്വനം കുടുംബത്തില്‍ വികൃതിത്തരങ്ങളുമായി നടക്കുന്ന കഥാപാത്രമാണ് കണ്ണന്റേത്. സാന്ത്വനം കുടുംബത്തിലെ ഏറ്റവും ഇളയവന്‍ ആയതുകൊണ്ടുതന്നെ വീട്ടിലുള്ളവരുടേയും അതുപോലെതന്ന പ്രേക്ഷകരുടേയും ലാളനകൊണ്ടാണ് കണ്ണന്‍ ഇപ്പോഴും വികൃതിയും കാണിച്ച് നടക്കുന്നതെന്നുവേണം പറയാന്‍.

'കണ്ണന്റെ' തീരുമാനത്തില്‍ പകച്ച് സാന്ത്വനം

 ഉപരിപഠനത്തിനായി ചെന്നൈയിലേക്ക് പോകുകയാണ് കണ്ണന്‍. പെട്ടെന്നുണ്ടായ തീരുമാനത്തില്‍ ആകെ പകച്ച് നില്‍ക്കുകയാണ് സാന്ത്വനത്തിലെ അംഗങ്ങളും, എപ്പിസോഡ് കണ്ട പ്രേക്ഷകരും. ബാലനോട് ദേവിയാണ് കണ്ണന്റെ പോക്കിനെക്കുറിച്ച് സംസാരിക്കുന്നത്. കണ്ണന്‍ എന്തോ കോഴ്‌സിന് ചെന്നൈയിലേക്ക് പോകുകയാണെന്ന് ദേവി ബാലനോട് പറയുമ്പോള്‍, അതെന്താണ് ഇത്ര പെട്ടന്ന് എന്നാണ് ബാലന്‍ തിരക്കുന്നത്. കുറച്ചേറെ നാളുകളായി കണ്ണന്റെ ഉപരിപഠനം പരമ്പരയില്‍ ചര്‍ച്ചയാകാറുണ്ടെങ്കിലും, അത് ഇത്ര പെട്ടന്നാകുമെന്ന് ആരും കരുതിയിരുന്നില്ല. എല്ലാം പാക്ക് ചെയ്‍തുകൊണ്ടിരുന്ന കണ്ണനടുത്തേക്ക് ചെന്നുകൊണ്ട് ബാലന്‍ ചോദിക്കുന്നത്, ചെന്നൈയില്‍ത്തന്നെ പോയി പഠിക്കണമെന്നുണ്ടോ, നാട്ടിലെവിടെയെങ്കിലും പഠിച്ചാല്‍ പോരെ എന്നാണ്. എന്നാല്‍ തന്റെ കരിയറിന് നല്ലത് ചെന്നൈ തന്നെയാണെന്ന് കണ്ണന്‍ തീരുമാനിച്ചുകഴിഞ്ഞിരുന്നു. കൂടാതെ ഇപ്പോള്‍ പഠിക്കാന്‍ പോകുന്നിടത്ത് മെറിറ്റില്‍ സീറ്റ് കിട്ടിയതോടെ, ഫീസിന്റെ വലിയൊരു ഭാരം ഒഴിഞ്ഞുകിട്ടിയതിന്റെ സന്തോഷവും കണ്ണന്‍ ബാലേട്ടനോട് പങ്കുവയ്ക്കുന്നുണ്ട്.

വിശ്വസിക്കാനാകാതെ ഹരിയും ശിവനും

പിറ്റേന്നുരാവിലെതന്നെ കണ്ണന്‍ പതിവില്ലാതെ വീട്ടിലെ വണ്ടി കഴുകുന്നതുകണ്ട്, ഹരിയും ശിവനും കണ്ണനെ കളിയാക്കുന്നുണ്ട്. താന്‍ പഠനമെല്ലാം കഴിഞ്ഞ് വരുമ്പോഴേക്ക് വണ്ടി വല്ല ആക്രിക്കാരും കൊണ്ടുപോയാലോ എന്ന് ആലോചിച്ചാണ് ഇപ്പോള്‍ ഒന്ന് കഴുകുന്നതെന്നാണ് അതിന് കണ്ണന്‍ മറുപടി പറയുന്നത്. അപ്പോഴാണ് കണ്ണന്റെ പോക്കിനെപ്പറ്റി അവര്‍ അറിയുന്നത്. അമ്മയാണെങ്കില്‍ ഇതുവരെ കണ്ണന്റെ പോക്കിനെപ്പറ്റി അറിഞ്ഞിട്ടേയില്ല. കണ്ണന്‍ തന്റെ പോക്കിനെപ്പറ്റി ഹരിയോടും ശിവനോടും ഡീറ്റെയിലായി പറയുന്നെങ്കിലും, അവരത് ശരിക്കങ്ങോട്ട് വിശ്വസിക്കുന്നില്ല. എന്നാല്‍ അപ്പോളാണ് കണ്ണന് പോകാനുള്ള ട്രെയിന്‍ ടിക്കറ്റുമായി ബാലന്‍ അങ്ങോട്ട് കടന്നുവരുന്നത്. ബാലന്റെ വായില്‍നിന്നും കണ്ണന്റെ പോക്ക് കേട്ടതോടെ എല്ലാവരും ആകെ ഞെട്ടിയിരിക്കുകയാണ്. പരമ്പരയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകരും ആകെ ഞെട്ടിയിട്ടുണ്ട്.

അച്ചു സുഗന്ധ് ഇനി സാന്ത്വനത്തിനൊപ്പമുണ്ടാകില്ലേ?

ഇത്തരത്തില്‍ നാടുവിടുന്ന കഥാപാത്രങ്ങളും, മറ്റൊരു നാട്ടിലേക്ക് പല ആവശ്യങ്ങള്‍ക്കായി പോകുന്ന കഥാപാത്രങ്ങളുമെല്ലാം കുറച്ചധികം കാലം പരമ്പരയില്‍നിന്നും വിട്ടുനില്‍ക്കാറാണ് പതിവ്. അതുപോലെ കണ്ണനേയും കുറേനാള്‍ കാണാതിരിക്കുമോ എന്നാണ് പ്രേക്ഷകരുടെ പേടി. യുട്യൂബിലൂടെ ആ പേടി സാന്ത്വനം ആരാധകര്‍ പങ്കുവയ്ക്കുന്നുമുണ്ട്. കണ്ണനായി അച്ചു സുഗന്ധ് ആണ് സീരിയലില്‍ വേഷമിടുന്നത്. അച്ചു സുഗന്ധ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്.

Read More: ജയിലറിനെ ലിയോ മറികടന്നാല്‍ മീശ വടിക്കുമെന്ന് നടൻ മീശ രാജേന്ദ്രൻ, രജനികാന്ത്- വിജയ് ആരാധകപ്പോര്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ