മോഹന്‍ലാലിന്‍റെ കിടിലന്‍ റോളുള്ള പടത്തില്‍ പ്രഭാസും; 'രുദ്രന്‍' പോസ്റ്റര്‍ പുറത്തിറങ്ങി!

Published : Feb 03, 2025, 04:35 PM IST
മോഹന്‍ലാലിന്‍റെ കിടിലന്‍ റോളുള്ള പടത്തില്‍ പ്രഭാസും; 'രുദ്രന്‍' പോസ്റ്റര്‍ പുറത്തിറങ്ങി!

Synopsis

പ്രഭാസ് നായകനായെത്തുന്ന കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിൽ എത്തുന്നത്. അക്ഷയ് കുമാർ, മോഹൻലാൽ, വിഷ്ണു മഞ്ചു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഹൈദരാബാദ്: പ്രഖ്യാപനം മുതൽ മലയാളികൾക്കിടയിലും ശ്രദ്ധനേടിയ കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. പ്രഭാസ്  അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. രുദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ റിബല്‍ സ്റ്റാര്‍ പ്രഭാസ് എത്തുന്നത്. ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്നുണ്ട്. 

അക്ഷയ് കുമാര്‍ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്ന കണ്ണപ്പയില്‍ വിഷ്ണു മഞ്ചു ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. മുകേഷ് കുമാർ സിംഗ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ കണ്ണപ്പയുടെ ടീസർ അടുത്തിടെ പുറത്തുവിട്ടിരുന്നു. ഇതിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.  

ശരത് കുമാർ, മോഹൻ ബാബു തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം മോഹൻലാലിനെ വേറിട്ട ​ഗെറ്റപ്പും ടീസറിൽ കണ്ടിരുന്നു. 100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.   

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കണ്ണപ്പ ഒരുക്കിയിരിക്കുന്നത്. കണ്ണപ്പ എന്ന ശിവ ഭക്തൻറെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ചായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പയ്ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. 

കെച്ചയാണ് ആക്ഷന്‍  കൊറിയോഗ്രാഫര്‍. മോഹൻ ബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റർടെയ്ൻ‌മെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. മുകേഷ് കുമാർ സിംഗ്, വിഷ്ണു മഞ്ചു, മോഹൻ ബാബു എന്നിവർ ചേർന്നാണ് സംഭാഷണം. മണിശർമ്മയും മലയാളത്തിന്‍റെ സ്റ്റീഫൻ ദേവസിയുമാണ് സംഗീത സംവിധാനം. 2025 ഏപ്രില്‍ മാസത്തിലാണ് ചിത്രം തീയറ്ററില്‍ എത്തുക എന്നാണ് അണിയറക്കര്‍ അറിയിച്ചത്.

പരമശിവനായി അക്ഷയ് കുമാർ, 'കണ്ണപ്പ' ഏപ്രിലിൽ തിയറ്ററിലെത്തും

ജേതാക്കളെ ജയിച്ചവൻ, ഞെട്ടിക്കാൻ മോഹൻലാല്‍, ക്യാരക്ടര്‍ ലുക്ക് അമ്പരപ്പിക്കുന്നു, കണ്ണപ്പ കസറും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'നിന്റെയൊക്കെ കമന്റ്‌ കാരണം മരിച്ച ആളാണ് ദീപക്'; യുവതിയെ പിന്തുണച്ചെന്ന് പ്രചരണം, മറുപടിയുമായി ആർജെ അഞ്ജലി
താര സംഘടനയിലെ മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ക്ലീൻ ചിറ്റ് നൽകി അമ്മ, 'ദിലീപിന് അംഗത്വം വേണമെങ്കിൽ അപേക്ഷ നൽകട്ടെ'