ജിയോ ഹോട്ട്സ്റ്റാറില്‍ 'കാപ്പി സ്ക്വാഡ്'; ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

Published : Oct 09, 2026, 08:38 PM IST
kappi squad new web series on jio hotstar from october 15

Synopsis

യുവതലമുറയുടെ സൗഹൃദവും രസകരമായ ജീവിതാനുഭവങ്ങളുമാണ് ഈ സീരീസിന്‍റെ പ്രധാന പ്രമേയം

റിനോഷ് ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ കോമഡി- ഡ്രാമ വെബ് സീരീസ് 'കാപ്പി സ്ക്വാഡ്' (Kappi Squad) ഒക്ടോബർ 15 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ (First Print Studios) ബാനറിൽ രാഹുൽ റിജി നായർ നിർമ്മിക്കുന്ന ഈ സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത് ശ്രീകാന്ത് മോഹനും സംവിധാനം നിർവഹിച്ചിരിക്കുന്നത് ബെൽരാജ് കളരിക്കലുമാണ്. ആദിത്യ തേജസും സുബിൻ ജോർജും ചേർന്നാണ് സീരീസിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

യുവതലമുറയുടെ സൗഹൃദവും രസകരമായ ജീവിതാനുഭവങ്ങളുമാണ് ഈ സീരീസിന്റെ പ്രധാന പ്രമേയം. റിനോഷ് ജോർജിനൊപ്പം അനഘ അജിത്ത്, ദിയ ദീപൻ, ജോയൽ ജോസഫ്, അഭിരാമി ദയാനന്ദൻ തുടങ്ങിയ യുവതാരങ്ങളും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന മികച്ച കോമഡി മുഹൂർത്തങ്ങൾ നിറഞ്ഞ 'കാപ്പി സ്ക്വാഡ്' ഒക്ടോബർ 15 മുതൽ ജിയോഹോട്ട്സ്റ്റാറിൽ ലഭ്യമാകും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

വൈൽഡ് ലുക്കിൽ ഞെട്ടിച്ച് ദേവ് മോഹൻ; ഉല്ലാസ് ചെമ്പൻ ചിത്രം 'ഡിസ്കോ'യുടെ ക്യാരക്ടർ ലുക്ക് പുറത്ത്!
നാനി ചിത്രം 'ദി പാരഡൈസ്' മുന്നേറുന്നു; ചിത്രത്തിലെ പുതിയ ഗാനം പുറത്ത്