
ശ്രീനാഥ് ഭാസി, ഫെമിന ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുഭാഷ് ലളിത സുബ്രഹ്‍മണ്യന്‍ സംവിധാനം ചെയ്യുന്ന ‘കറക്കം’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മോളിവുഡിലേക്ക് തുടക്കം കുറിക്കുന്ന ക്രൗൺ സ്റ്റാർസ് എന്റർടെയ്ന്‍മെന്‍റിന്‍റെ ബാനറിൽ കിംബർലി ട്രിനിഡെട്, അൻകുഷ് സിംഗ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. അഭിറാം രാധാകൃഷ്ണൻ, സിദ്ധാർഥ് ഭരതൻ, ജീൻ പോൾ ലാൽ, പ്രവീൺ ടി. ജെ, മണികണ്ഠൻ ആചാരി, ബിജു കുട്ടൻ, മിഥൂട്ടി, ഷോൺ റോമി, ലെനാസ് ബിച്ചു, ശാലു റഹിം, വിനീത് തട്ടിൽ, മനോജ് മോസസ്, കെയിൻ സണ്ണി, ശ്രാവൺ, വിഷ്ണു രഘു തുടങ്ങിയവരും അഭിനയിക്കുന്നു.
അമാനുഷികമായ സംഭവവികാസങ്ങളും ഹൊറർ കോമഡിയും നിറഞ്ഞ ഒരു ചിത്രമാണ് കറക്കം എന്ന സൂചനയാണ് ടൈറ്റിൽ മോഷൻ പോസ്റ്ററിലുള്ളത്. കഥാപശ്ചാത്തലം കൊണ്ട് വ്യത്യസ്തമായ ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് രണ്ട് പുതിയ നിർമ്മാതാക്കളെയാണ് ലഭിക്കുന്നത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ എന്നും ശ്രദ്ധ നേടുന്ന മലയാള സിനിമാ ലോകത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും തങ്ങളുടെ ബാനറായ ക്രൗൺ സ്റ്റാർസിന്റെ മലയാള സിനിമ ലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പ് മാത്രമാണ് കറക്കമെന്നും ഇനിയും പല ജോണറുകളിലുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും നിർമ്മാതാക്കൾ പറഞ്ഞു.
നിപിൻ നാരായണൻ, സുഭാഷ് ലളിത സുബ്രഹ്മണ്യൻ, അർജുൻ നാരായണൻ എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു. അൻവർ അലി, വിനായക് ശശികുമാർ, മു രി, ഹരീഷ് മോഹനൻ എന്നിവരുടെ വരികൾക്ക് സാം സി എസ് സംഗീതം പകരുന്നു. ഛായാഗ്രാഹണം ബബ്ലു അജു, എഡിറ്റർ- നിതിൻ രാജ് അരോൾ, കഥ- ധനുഷ് വർഗീസ്, കലാസംവിധാനം- രാജേഷ് പി. വേലായുധൻ, പ്രൊഡക്ഷൻ കൺട്രോളർ- റിന്നി ദിവാകർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രശോഭ് വിജയൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ- മോഹിത് ചൗധരി, വസ്ത്രാലങ്കാരം- മെൽവി ജെ, മേക്കപ്പ്- ആർ.ജി. വയനാടൻ, സഹ സംവിധായകൻ- ജിതിൻ സി എസ്, കൊറിയോഗ്രാഫി- ശ്രീജിത് ഡാൻസിറ്റി, വിഎഫ്എക്സ്- ഡി.ടി.എം. സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ- അരവിന്ദ്/ എയൂഒ 2, പ്രൊമോ എഡിറ്റിംഗ് ഡോൺ മാക്സ്, കാസ്റ്റിംഗ് ഡയറക്ടർ- ജീവ ജനാർദ്ദനൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോഷ് കൈമൾ, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് ആന്റ് കമ്യൂണിക്കേഷൻ- ഡോക്ടർ സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ), പി ആർ ഒ- എ എസ് ദിനേശ്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ