മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രം 'കറക്കം' ടീസർ എത്തി

Published : Apr 18, 2026, 07:15 PM IST
karakkam malayalam movie

Synopsis

സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമാണ്. ശ്രീനാഥ് ഭാഷിയും ഫെമിന ജോർജും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. Karakkam teaser

മലയാള സിനിമയിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രമാണ് കറക്കം. ശ്രീനാഥ് ഭാഷയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ഫെമിന ജോർജ് ആണ് ചിത്രത്തിൽ ശ്രീനാഥ് ഭാസിയുടെ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ക്രൗൺ സ്റ്റാർസ് എന്റർടൈൻമെന്റിന്റെയും ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഈ ഗാനം പ്രമുഖ സംഗീത ലേബലായ ടി-സീരീസിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ടി സീരീസിന് തന്നെയാണ് ചിത്രത്തിൻ്റെ സംഗീതവകാശങ്ങളും. സിനിമയുടെ ഹൊറർ അന്തരീക്ഷവും ക്രിയേറ്റീവ് ആയ കഥപറച്ചിലും ഒത്തുചേരുന്ന വേറിട്ടൊരു അനുഭവം ഈ ഗാനം സമ്മാനിക്കുന്നു

കിംബർലി ട്രിനിഡാഡും അങ്കുഷ് സിംഗും ചേർന്ന് ക്രൗൺ സ്റ്റാർസ് എന്റർടൈൻമെൻ്റും ബ്ലാക്ക് ടർട്ടിൽ പ്രൊഡക്ഷൻസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സുഭാഷ് ലളിത സുബ്രഹ്മണ്യൻ സംവിധാനം ചെയ്യുന്ന 'കറക്കം' ഉടൻ തന്നെ തീയേറ്ററുകളിലെത്തും. ശ്രീനാഥ് ഭാസി, ഫെമിന ജോർജ്ജ്, ഷൗൺ റോമി, സിദ്ധാർത്ഥ് ഭരതൻ, അഭിരാം രാധാകൃഷ്ണൻ, പ്രവീൺ ടി.ജെ. തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കരുത്തുറ്റ സാങ്കേതിക പ്രവർത്തകരും സംഗീതത്തിന് പ്രാധാന്യം നൽകുന്ന കഥാപരിസരവും മലയാള സിനിമയിലെ പുത്തൻ പരീക്ഷണമായിരിക്കും എന്ന് ഉറപ്പുനൽകുന്നു. മിസ്റ്ററിയും ഹൊററും സംഗീതവുമായി ചേർത്തുവെക്കുന്ന 'കറക്കം', പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവം നൽകാനായി ഒരുങ്ങുകയാണ്.

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അച്ഛനെ വല്ലാതെ മിസ് ചെയ്യുന്നു, എന്‍റെ ഏറ്റവും വലിയ ക്രിട്ടിക് ആണ്'; മനമുലഞ്ഞ് അരുൺ കുമാർ എന്ന 'കുട്ടേട്ടൻ'
'ഞാൻ കോളേജിൽ പഠിച്ചിരുന്ന സമയത്ത് അന്ന് ചീഫ് ഗസ്റ്റായി എത്തിയത് കുഞ്ചാക്കോ ബോബൻ..'; തുറന്നുപറഞ്ഞ് ദിലീഷ് പോത്തൻ