Kutti Thennal and Vasisht : 'കരളേ കരളിന്റെ കരളേ..' ചുവടുവെച്ച് 'മിന്നല്‍ മുരളി' കുട്ടിത്താരങ്ങള്‍

Web Desk   | Asianet News
Published : Jan 22, 2022, 01:37 PM ISTUpdated : Jan 22, 2022, 01:57 PM IST
Kutti Thennal and Vasisht : 'കരളേ കരളിന്റെ കരളേ..' ചുവടുവെച്ച് 'മിന്നല്‍ മുരളി' കുട്ടിത്താരങ്ങള്‍

Synopsis

'കരളേ കരളിന്റെ കരളേ..' എന്ന ഗാനത്തിന്റെ റീലുമായി 'ജോസ് മോനും' 'അപ്പുമോളും'.

'മിന്നല്‍ മുരളി'യെന്ന ചിത്രത്തിലെ കുട്ടിത്താരങ്ങളാണ് 'ജോസ്‍ മോനും' (Josemon) 'അപ്പുമോളും' (Appumol) . കുട്ടിത്തെന്നലും  (Kutti Thennal) വസിഷ്‍ഠുമാണ് (Vasisht) ചിത്രത്തില്‍ 'അപ്പുമോളും' 'ജോസ് മോനു'മായി എത്തിയത്. 'മിന്നല്‍ മുരളി' ചിത്രത്തിലെ ഇവരുടെ പ്രകടനം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരു റീല്‍ വീഡിയോയായി എത്തിയിരിക്കുകയാണ്.

'കരളേ കരളിന്റെ കരളേ..' എന്ന ഗാനത്തിനാണ് വസിഷ്‍ഠും കുട്ടിത്തെന്നലും ചുവടുകള്‍ വയ്‍ക്കുന്നത്. വളരെ മനോഹരമായ ഒരു റീല്‍ വീഡിയോയാണ് ഇരുവരുടേതെന്നും അഭിപ്രായങ്ങള്‍ വരുന്നു.  'പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ' എന്ന തമിഴ് ഗാനത്തിനും വസിഷ്‍ഠും കുട്ടിത്തെന്നലും നേരത്തെ ചുവടുകള്‍ വെച്ചിരുന്നതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. എന്തായാലും മലയാള സിനിമയില്‍ ഭാവിയുള്ള രണ്ട് താരങ്ങളെയാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്.

വെറുതെ ഡാൻസ് ചെയ്യുക മാത്രമല്ല വരികള്‍ക്ക് അനുസരിച്ചുള്ള ഭാവങ്ങളും വസിഷ്‍ഠും കുട്ടിത്തെന്നലും അനുകരിക്കുന്നുവെന്നതാണ് വീഡിയോശ്രദ്ധേയമാക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ഇവരുടെ വീഡിയോകള്‍ തരംഗമായി മാറുന്നതും അതുകൊണ്ടാണ്. അരുണ്‍ സത്യനാണ് ഒടുവിലത്തെ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ശരണ്‍ ആണ് വീഡിയോയുടെ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.

ടൊവിനൊ തോമസ് ചിത്രത്തില്‍ 'മിന്നല്‍ മുരളി'യായി എത്തിയപ്പോള്‍ ഒപ്പം നില്‍ക്കുന്ന കുറുമ്പനായിട്ടായിരുന്നു വസിഷ്‍ഠ്. 'ജേസണ്‍' എന്ന കഥാപാത്രത്തിന്റെ മരുമകനായിരുന്നു വസിഷ്‍ഠ് അഭിനയിച്ച 'ജോസ്‍മോൻ'. 'മിന്നല്‍ മുരളി' ചിത്രത്തിലെ നായകൻ ജേസണ്‍ സൂപ്പര്‍ഹീറോയാകാൻ ആഗ്രഹിക്കുന്ന വസിഷ്‍ഠിന്റെ ജോസ്‍മോൻ റിലീസിന് മുന്നേ ഹിറ്റായിരുന്നു. ടൊവിനൊയുടെ 'ജേസണെ' ഒരു സൂപ്പര്‍ഹീറോ ആകാൻ പ്രേരിപ്പിക്കുന്ന 'ജോസ്‍മോന്റെ' വീഡിയോ ആയിരുന്നു ഹിറ്റായത്.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ