'പ്രേമകഥ തന്നെ, പക്ഷേ..'; അഞ്ച് വര്‍ഷത്തിനുശേഷം പുതിയ സിനിമ പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍

By Web TeamFirst Published Jul 6, 2021, 9:16 PM IST
Highlights

2016ല്‍ പുറത്തെത്തിയ 'ഏ ദില്‍ ഹേ മുഷ്‍കില്‍' ആണ് കരണ്‍ ജോഹര്‍ അവസാനം സംവിധാനം ചെയ്‍ത ഫീച്ചര്‍ ചിത്രം

ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹര്‍ പുതിയ സിനിമ പ്രഖ്യാപിച്ചു. 'റോക്കി ഔര്‍ റാണി കി പ്രേം കഹാനി' എന്നു പേരിട്ടിരിക്കുന്ന ചിത്രം പേരുപോലെ തന്നെ ഒരു പ്രേമകഥയാണെന്നും അതേസമയം ഒരു സാധാരണ പ്രേമകഥയല്ലെന്നും കരണ്‍ ജോഹര്‍ പറയുന്നു. രണ്‍വീര്‍ സിംഗും അലിയ ഭട്ടും നായകനും നായികയുമാവുന്ന ചിത്രത്തില്‍ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ശബാന ആസ്‍മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Thrilled to get behind the lens with my favourite people in front of it! Presenting Rocky Aur Rani Ki Prem Kahani, headlined by none other than Ranveer Singh and Alia Bhatt and written by Ishita Moitra, Shashank Khaitan & Sumit Roy. pic.twitter.com/vZzGbvv6nS

— Karan Johar (@karanjohar)

ഇഷിത മൊയ്‍ത്ര, ശശാങ്ക് ഖെയ്‍താന്‍, സുമിത് റോയ് എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹിരൂ യാഷ് ജോഹര്‍, കരണ്‍ ജോഹര്‍, അപൂര്‍വ്വ മെഹ്‍ത എന്നിവര്‍ ചേര്‍ന്നാണ്. അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തുന്ന തരത്തില്‍ ചിത്രം പൂര്‍ത്തിയാക്കാനാണ് പദ്ധതി.

ഇതിനുമുന്‍പ് ഒരേയൊരു തവണയാണ് ധര്‍മേന്ദ്രയും ശബാന ആസ്‍മിയും ഒരു ചിത്രത്തില്‍ ഒരുമിച്ച് എത്തിയിട്ടുള്ളത്. 1988ല്‍ പുറത്തിറങ്ങിയ 'മര്‍ദോം വാലി ബാത്' എന്ന ചിത്രത്തില്‍ ആയിരുന്നു അത്. അലിയ ഭട്ട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ മുത്തച്ഛനും മുത്തശ്ശിയുമാണ് കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഇരുവരും. അതുപോലെ 'ഗള്ളി ബോയ്'ക്കു ശേഷം രണ്‍വീറും അലിയയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയുമാണ്. 

Meet the legendary stars of Rocky Aur Rani Ki Prem Kahani. We are all thrilled to work with these veteran legends and I cannot wait to be on set with them! pic.twitter.com/bUZur2MGv8

— Karan Johar (@karanjohar)

2016ല്‍ പുറത്തെത്തിയ 'ഏ ദില്‍ ഹേ മുഷ്‍കില്‍' ആണ് കരണ്‍ ജോഹര്‍ അവസാനം സംവിധാനം ചെയ്‍ത ഫീച്ചര്‍ ചിത്രം. അതേസമയം ആന്തോളജി ചിത്രങ്ങളായ 'ലസ്റ്റ് സ്റ്റോറീസ്', 'ഗോസ്റ്റ് സ്റ്റോറീസ്' എന്നിവയില്‍ കരണ്‍ ജോഹര്‍ ചെറുചിത്രങ്ങള്‍ സംവിധാനം ചെയ്‍തിരുന്നു. ഈ ഇടവേളയില്‍ നിര്‍മ്മാതാവ് എന്ന നിലയിലും അദ്ദേഹം സജീവമായിരുന്നു. 

click me!