ഫഹദ് ഫാസില്‍ നായകന്‍; റോയ് സംവിധാനം ചെയ്യുന്ന 'കരാട്ടെ ചന്ദ്രന്‍' ആരംഭിച്ചു

Published : Oct 24, 2026, 12:37 PM IST
karate chandran starring fahadh faasil begins at kottayam

Synopsis

ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന് എസ് ഹരീഷും വിനോയ് തോമസും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.

ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി റോയ് സംവിധാനം ചെയ്യുന്ന 'കരാട്ടെ ചന്ദ്രൻ' എന്ന ബിഗ് ബജറ്റ് സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോട്ടയത്ത് വച്ച് നടന്നു. മലയാളത്തിലെ ശ്രദ്ധേയ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'മഹേഷിന്‍റെ പ്രതികാരം' മുതല്‍ ദിലീഷ് പോത്തന്‍റെ കോ-ഡയറക്ടർ ആയിരുന്ന റോയ് സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്', 'ചുരുളി' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ എസ് ഹരീഷും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഫഹദ് ഫാസിലിനൊപ്പം വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വിജയരാഘവൻ, ജോണി ആന്‍റണി, സുധീഷ്, രൺജി പണിക്കർ, ഗോകുൽ സുരേഷ്, സുരേഷ് കൃഷ്ണ, സ്ഫടികം ജോർജ്, മനോഹരി ജോയ്, ജയ കുറുപ്പ്, മഞ്ജുശ്രീ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളത്തിൽ വൻ വിജയങ്ങൾ സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ പ്രോജക്റ്റായതിനാൽ തന്നെ വളരെ വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികൾ ചിത്രത്തിനായി കാത്തിരിക്കുന്നത്. 140 ദിവസമാണ് സിനിമയുടെ ഷൂട്ടിംഗ് ചാർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായിട്ടായിരിക്കും സിനിമയുടെ ചിത്രീകരണം.

ബാനർ: ഭാവന സ്റ്റുഡിയോസ്, നിർമ്മാണം: ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌കരൻ, സംവിധാനം: റോയ്, രചന: എസ്. ഹരീഷ്, വിനോയ് തോമസ്, ഛായാഗ്രഹണം: രാകേഷ് ഹരിദാസ്, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, കലാസംവിധാനം: വിവേക് കളത്തിൽ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ: ജംഷീർ പുറക്കാട്ടിരി, വി.എഫ്.എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിസൈൻസ്: യെല്ലോ ടൂത്ത്, പി.ആർ.ഒ: ആതിര ദിൽജിത്ത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഫ്യൂച്ചർ ഡാർക്കോ ബ്രൈറ്റോ? റിജിന്റെ ഭാവി എന്താകും? ശ്രീനാഥ് ഭാസിയുടെ ‘ഒറിജിനൽ’ തിയറ്ററുകളിലെത്തി
കൈയിലൊതുങ്ങുന്ന സാങ്കേതികവിദ്യയില്‍ മനോഹര ദൃശ്യങ്ങള്‍; പ്രേക്ഷകരിലേക്ക് എത്താന്‍ ‘ടാറ്റൂ: ദ ഗ്രാഫിക്ക’