കുതിപ്പുമായി ക്രൂ, ഇന്ത്യയില്‍ നിന്നുള്ള കളക്ഷൻ കണക്കുകള്‍ പുറത്ത്

Published : Apr 21, 2024, 04:46 PM IST
കുതിപ്പുമായി ക്രൂ, ഇന്ത്യയില്‍ നിന്നുള്ള കളക്ഷൻ കണക്കുകള്‍ പുറത്ത്

Synopsis

ക്രൂ ഇന്ത്യയില്‍ നിന്ന് നേടിയത്.

കരീന കപൂര്‍ നായികയായി എത്തിയ ചിത്രമാണ് ക്രൂ. കൃതി സനോണും തബും കരീനയ്‍ക്കൊപ്പം ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ ഉണ്ട്. സംവിധാനം നിര്‍വഹിച്ചത് രാജേഷ് കൃഷ്‍ണനാണ്. ഇന്ത്യയില്‍ നിന്ന്  ക്രൂ 73.93 കോടി രൂപയിലധികം നേടിയിട്ടുണ്ട്.

ക്രൂ ആഗോളതലത്തില്‍ ആകെ 100 കോടി ക്ലബിലെത്തി എന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ദില്‍ജിത്ത് ദൊസാൻഞ്‍ജും ഒരു പ്രധാനപ്പെട്ട കഥാപാത്രമാകുമ്പോള്‍ തബു ഗീതാ സേത്തിയും കരീന കപൂര്‍ ജാസ്‍മിൻ കോലിയും കൃതി സനോണ്‍ ദിവ്യാ റാണയുമായിട്ടാണ് ക്രൂവില്‍ എത്തിയിരിക്കുന്നത്.

കരീന കപൂര്‍ നായികയായി വേഷമിടുന്ന ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളവയില്‍ പ്രധാനപ്പെട്ടത് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സാാണ്. സംവിധാനം ഹൻസാല്‍ മേഹ്‍തയാണ്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ്. ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. ചലച്ചിത്ര മേളകളില്‍ കരീന കപൂറിന്റെ ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്.

ക്രീവിനു മുന്നേ കരീന കപൂര്‍ ചിത്രമായി എത്തിയത് ജാനേ ജാൻ ആണ്. കരീന കപൂറിന്റെ ജാനേ ജാൻ സംവിധാനം ചെയ്‍തത് സുജോയ് ഘോഷ് ആണ്. ഛായാഗ്രാഹണം അവിക് മുഖോപാധ്യായയാണ്. ജയ്‍ദീപ് അഹ്‍ലാവാതും പ്രധാന വേഷത്തിലുള്ള ചിത്രത്തില്‍ വിജയ് വര്‍മ, സൗരഭ് സച്ച്‍ദേവ, ലിൻ ലെയ്ഷ്‍റാം, നൈഷാ ഖന്ന, ഉദിതി സിംഗ് എന്നിവര്‍ യഥാക്രമം നരേൻ വ്യാസ്, കരണ്‍ ആനന്ദ്, എഎസ്ഐ അജിത്, പ്രേമ കാമി, താര ഡിസൂസ, സോണിയ ടാവ്‍ഡെ എന്നിവരും വേഷമിട്ടു.

Read More: മഞ്ഞുമ്മല്‍ ബോയ്‍സ് വീണു, കേരള കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ മൂന്ന് ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക