മിറൈയുമായി ഇനി ഹനുമാൻ നായകൻ, ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു

Published : Apr 21, 2024, 03:53 PM IST
മിറൈയുമായി ഇനി ഹനുമാൻ നായകൻ, ചിത്രത്തിന്റെ റിലീസും പ്രഖ്യാപിച്ചു

Synopsis

മിറൈയുടെ റിലീസ് തിയ്യതി പുറത്ത്.

തേജ സജ്ജ ഹനുമാൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു നടനാണ്. തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചതും ചര്‍ച്ചയായിരുന്നു. 'മിറൈ' എന്ന പാൻ ഇന്ത്യൻ ചിത്രത്തിലാണ് തേജ സജ്ജ നായകനായി എത്തുക. മിറൈ റിലീസ് ചെയ്യുക അടുത്ത വര്‍ഷം ഏപ്രില്‍ പതിനെട്ടിനായിരിക്കും.

സംവിധാനം കാര്‍ത്തിക് ഗട്ടംനേനിയാണ്. തിരക്കഥ മണിബാബു കരണമാണ്. ഉയർന്ന സാങ്കേതിക നിലവാരം പുലർത്തിയാകും ചിത്രം ഒരുക്കുക. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത്ത് കുമാർ കൊല്ലി, സഹനിർമ്മാതാവ് വിവേക് ​​കുച്ചിഭോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസർ കൃതി പ്രസാദ്, കലാസംവിധാനം ശ്രീ നാഗേന്ദ്ര തങ്കാല, ഡിജിറ്റൽ മാർക്കറ്റിംഗ് ഹാഷ്‍ടാഗ് മീഡിയ, പിആർഒ ശബരി.

വമ്പൻമാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമാണ് തേജ സജ്ജ നായകനായ ഹനുമാൻ. തേജ സജ്ജ നായകനായ ഹനുമാൻ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിട്ടുണ്ട്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി ഹനുമാന് മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: മഞ്ഞുമ്മല്‍ ബോയ്‍സ് വീണു, കേരള കളക്ഷനില്‍ ആടുജീവിതത്തിന് മുന്നില്‍ ആ മൂന്ന് ചിത്രങ്ങള്‍ മാത്രം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'മമ്മൂട്ടിക്ക് എന്നെ ഇഷ്ട്ടമല്ല, എന്താന്ന് അറിയില്ലെ'ന്ന് അന്ന് ​ഗണേഷ് കുമാർ; കാരണം പറഞ്ഞ് നിർമാതാവ്
ചെക്കന് 100 ഏക്കർ സ്ഥലം വേണം ! പാചകം, അലക്ക്, തേപ്പ് അറിയണം; ഭാവി വരനെ കുറിച്ച് ദുൽഖറിന്റെ നായിക