'മര്‍ഡര്‍ മിസ്റ്ററി' ചിത്രത്തില്‍ കരീന കപൂര്‍, ലണ്ടൻ ഷെഡ്യൂള്‍ പൂര്‍ത്തിയായി

By Web TeamFirst Published Nov 19, 2022, 7:54 PM IST
Highlights

'മര്‍ഡര്‍ മിസ്റ്ററി' ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യള്‍ പൂര്‍ത്തിയാക്കി കരീന കപൂര്‍.

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് കരീന കപൂര്‍. ഹൻസാല്‍ മേഹ്തയുടെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് കരീന കപൂര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. കരീന കപൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുകയും ചെയ്യുന്നത്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള 'മര്‍ഡര്‍ മിസ്റ്ററി' ചിത്രത്തിന്റെ ലണ്ടൻ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് കരീന കപൂര്‍.

ഏക്താ കപൂറും ചിത്രത്തിന്റെ സഹ നിര്‍മാതാവാണ്. മികച്ച ടീമായിരുന്നു ഇത് എന്ന് കരീന കപൂര്‍ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് എഴുതിയിരിക്കുന്നു. കരീന കപൂര്‍ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും കരീനയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

'ദ ക്ര്യൂ' എന്ന ചിത്രവും കരീന കപൂര്‍ കേന്ദ്ര കഥാപാത്രമായി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. തബു, കൃതി സനോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഒരു കോമിക് എന്റര്‍ടെയ്‍നറായിരിക്കും ചിത്രം. രാജേഷ് കൃഷ്‍ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഒടിടി സിനിമയും അടുത്തിടെയായി കരീന കപൂര്‍ പൂര്‍ത്തിയാക്കിയിരുന്നു. 'ദ ഡിവോഷൻ ഓഫ് സസ്‍പെക്റ്റ് എക്സ്' എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ്ഫ്ലിക്സിലായിരിക്കും സ്ട്രീം ചെയ്യുക.

'ലാല്‍ സിംഗ് ഛദ്ദ' എന്ന ചിത്രമാണ് കരീന കപൂര്‍ നായികയായി അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ആമിര്‍ ഖാനായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. അദ്വൈത് ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധാനം  നിര്‍വഹിച്ചത്. വേറിട്ട ആമിര്‍ ഖാൻ ചിത്രമായിട്ടുപോലും തിയറ്ററില്‍ പരാജയപ്പെടാനായിരുന്നു വിധി.  ആമിര്‍ ഖാൻ തന്നെയാണ്  ചിത്രം നിര്‍മിച്ചതും. സത്യജിത്ത് പാണ്ഡെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Read More: 'ലാത്തി'യുടെ റിലീസ് പ്രഖ്യാപിച്ച് വിശാല്‍

click me!