ആദ്യ സിനിമയുമായി 'കരിക്ക്' എത്തുന്നു; 'ഗുഡ് ലക്ക് ചിക്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Published : Aug 26, 2026, 06:20 PM IST
Good Luck Chico- Kairkku Movie

Synopsis

യൂട്യൂബ് വെബ് സീരീസുകളിലൂടെ പ്രശസ്തരായ 'കരിക്ക്' ടീം, ഒരു ഇടവേളയ്ക്ക് ശേഷം തങ്ങളുടെ ആദ്യ സിനിമ പ്രഖ്യാപിച്ചു. 'ഗുഡ് ലക്ക് ചിക്കോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരിക്ക് സ്ഥാപകനായ നിഖിൽ പ്രസാദാണ് സംവിധാനം ചെയ്യുന്നത്.

യൂട്യൂബ് വെബ് സീരീസുകളിലൂടെ സ്വന്തമായൊരു പ്രേക്ഷക സമൂഹം രൂപപ്പെടുത്തിയെടുത്ത ടീമായിരുന്നു 'കരിക്ക്'. പ്രൊഡക്ഷൻ ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാതെ മികച്ച കണ്ടന്റുകൾ ടീം കരിക്ക് മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ കുറച്ച് കാലമായി കരിക്ക് യൂട്യൂബ് ചാനലിൽ അപ്‌ഡേറ്റുകൾ ഒന്നും തന്നെ വരാത്തതിനാൽ കരിക്ക് എവിടെപ്പോയെന്ന ചോദ്യം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് ടീം കരിക്ക്. 'ഗുഡ് ലക്ക് ചിക്കോ' എന്ന് പേരിട്ടിരിക്കുനന് ചിത്രം സംവിധാനം ചെയ്യുന്നത് നിഖിൽ പ്രസാദ് ആണ്.

ഡോക്ടർ അനന്തു എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസിനൊപ്പം ഈ ചിത്രം നിർമ്മിക്കും. ഡോക്ടർ അനന്തു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കരിക്ക് ബിഗ് സ്ക്രീനിലെത്തുന്ന പ്രൊജക്റ്റ്. നിഖിൽ പ്രസാദ് സ്ഥാപിച്ച കരിക്ക് മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഡിജിറ്റൽ പ്ലാറ്റഫോം കൂടിയാണ്. 2018-ൽ നിഖിൽ പ്രസാദ് സ്ഥാപിച്ച "കരിക്ക്" യൂട്യൂബ് ചാനൽ ഇതിനോടകം 10 മില്യണോളം സബ്സ്ക്രൈബേർസ് നേടിയെടുത്ത ഡിജിറ്റൽ കണ്ടെൻറ് പ്ലാറ്റ്‌ഫോമാണ്.

ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള ചെറുതും വലുതുമായ വെബ് സീരീസുകളിലൂടെയാണ് കരിക്ക് വമ്പൻ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ ത്. കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷക പ്രിയരായ താരങ്ങൾക്കൊപ്പം മലയാള സിനിമയിലെ ശ്രദ്ധേയരായ അഭിനേതാക്കളും കരിക്ക് സിനിമയുടെ ഭാഗമാകും. ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവരാണ് കരിക്ക് സീരിസിലൂടെ ശ്രദ്ധേയരായ പ്രധാന അഭിനേതാക്കൾ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം 'ഐ ആം ഗെയിം' സെപ്റ്റംബർ 3ന് തിയേറ്ററുകളിൽ; പുത്തൻ പോസ്റ്റർ പുറത്ത്
പൊലീസ് വേഷത്തിൽ മോഹൻലാൽ; 'അതിമനോഹരം' ഓണം സ്പെഷ്യൽ പോസ്റ്റർ എത്തി